ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു....സെന്‍സെക്സ് ആദ്യമായി 85000 കടന്നു
ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു....സെന്‍സെക്സ് ആദ്യമായി 85000 കടന്നു... നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റി.
വ്യാപാരത്തിന്റെ ആരംഭത്തില്‍ നഷ്ടത്തിലായിരുന്ന ഓഹരി വിപണി പിന്നീട് തിരിച്ചുകയറി. ഏഷ്യന്‍ വിപണിയിലെ ഉണര്‍വ് ആണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.
മെറ്റല്‍, എണ്ണ, പ്രകൃതിവാതക, ഊര്‍ജ്ജ ഓഹരികളാണ് പ്രധാനമായി നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം ഇന്‍ഫോസിസ്, എച്ച് യുഎല്‍, ബജാജ് ഫിനാന്‍സ് ഓഹരികളില്‍ നഷ്ടമാണ് നേരിട്ടത്.
"
https://www.facebook.com/Malayalivartha