ഓഹരി വിപണിയില്‍ വന്‍ ഇടിവ്.... സെന്‍സെക്സ് 1,014 പോയന്റ് നഷ്ടത്തില്‍ 78,710ലും നിഫ്റ്റി 308 പോയന്റ് താഴ്ന്ന് 23,997ലും...
സെന്‍സെക്സ് 1,014 പോയന്റ് നഷ്ടത്തില്‍ 78,710ലും നിഫ്റ്റി 308 പോയന്റ് താഴ്ന്ന് 23,997ലും... തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ ആയിരം പോയന്റിലേറെ സെന്‍സെക്സിന് നഷ്ടമായി. ബാങ്ക്, ഐടി ഓഹരികളില്‍ കനത്ത തിരിച്ചടി.സെന്‍സെക്സ് 1,014 പോയന്റ് നഷ്ടത്തില്‍ 78,710ലും നിഫ്റ്റി 308 പോയന്റ് താഴ്ന്ന് 23,997ലുമെത്തി.
ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 6.8 ലക്ഷം കോടി താഴ്ന്ന് 441.3 ലക്ഷം കോടിയായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ, എല്‍ആന്‍ഡ്ടി, ആക്സിസ് ബാങ്ക്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, ഐടി, ഫാര്‍മ, മെറ്റല്‍, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ 0.5 ശതമാനം മുതല്‍ 1.7 ശതമാനം വരെ ഇടിവാണ് നേരിട്ടത്.
"
https://www.facebook.com/Malayalivartha