ഓഹരി വിപണികളില്‍ ഇടിവ്; സെന്‍സെക്സില്‍ 351 പോയിന്റ് നഷ്ടത്തോടെ തുടക്കം
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 351 പോയിന്റ് നഷ്ടത്തില്‍ 23,936ലും നിഫ്റ്റി 100 പോയിന്റ് താഴ്ന്ന് 7286 ലുമെത്തി. ഓഹരി സൂചികകളില്‍ നഷ്ടം തുടരുകയാണ്. 152 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 660 ഓഹരികള്‍ നഷ്ടത്തിലുമാണ്. പ്രധാനമായും ബാങ്ക് ഓഹരികളെയാണ് നഷ്ടം ബാധിച്ചത്. ആഗോള വിപണിയിലെ നഷ്ടമാണ് ആഭ്യന്തര വിപണിയെയും ബാധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha