ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു...
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. മൂന്ന് പൈസയുടെ നഷ്ടത്തോടെ 84.83 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.
കഴിഞ്ഞ ദിവസം 84.88 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് പത്തുപൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്.
84.78 എന്ന നിലയിലേക്ക് ഉയര്‍ന്ന രൂപയുടെ മൂല്യമാണ് ഇന്ന് ഇടിഞ്ഞത്. ഓഹരി വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും പണപ്പെരുപ്പനിരക്കുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. അതേസമയം കഴിഞ്ഞയാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണി ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.
ബിഎസ്ഇ സെന്‍സെക്സ് 215 പോയിന്റ് താഴ്ന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
"
https://www.facebook.com/Malayalivartha