പണപ്പെരുപ്പ നിരക്കില്‍ വര്‍ധന
മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില്‍ വര്‍ധന. സെപ്‌റ്റംബറിലെ കണക്കനുസരിച്ച് 6.46 ശതമാനമായിട്ടാണ് നിരക്ക് ഉയര്‍ന്നത്. ഓഗസ്റ്റില്‍ 6.1 ശതമാനവും,ജൂലായില്‍ 5.85 ശതമാനവുമായിരുന്നു. സവാളയുള്‍പ്പെടെ ഭക്ഷ്യവസ്‌തുക്കളുടെ വിലയിലുണ്ടായ വര്‍ധനയാണ് നിരക്കുയരാന്‍ കാരണം.
ഭക്ഷ്യവിലയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 18.40 ശതമാനമാണ് സെപ്‌റ്റംബറിലെ വര്‍ധന. ഓഗസ്റ്റില്‍ ഈ നിരക്ക് 18.18 ശതമാനം മാത്രമായിരുന്നു.നാണയപ്പെരുപ്പ നിരക്കിലെ വര്‍ധന ഓഹരി വിപണികളില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. കഴിഞ്ഞ മെയ് മുതലാണ് നാണയപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ന്നു തുടങ്ങിയത്.
https://www.facebook.com/Malayalivartha