ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്...
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്... നിഫ്റ്റി കഴിഞ്ഞയാഴ്ച വന്‍ തിരിച്ചടിയാണ് അഭിമുഖീകരിച്ചത്. വായ്പ പലിശനിരക്കുകള്‍ കുറച്ചുള്ള ഫെഡറല്‍ റിസര്‍വിന്റെ നടപടിയും 2025ലെ വായ്പനയം സംബന്ധിച്ച യു.എസ് കേന്ദ്രബാങ്ക് നല്‍കിയ സൂചനകളും ഓഹരി വിപണിയെ സ്വാധീനിച്ചു. ഈയാഴ്ച ബോംബെ സൂചിക അഞ്ച് ശതമാനം ഇടിഞ്ഞു.
1000ത്തിലേറെ പോയിന്റിന്റെ നഷ്ടമാണ് സെന്‍സെക്‌സിലുണ്ടായത്. ദേശീയ സൂചിക നിഫ്റ്റിയില്‍ അഞ്ച് ശതമാനത്തിലേറെ നഷ്ടമുണ്ടായി. വിപണിയില്‍ വലിയ രീതിയില്‍ വില്‍പന സമ്മര്‍ദം ഉടലെടുത്തതോടെ നിഫ്റ്റ് മിഡ്ക്യാപ് 2.8 ശതമാനവും നിഫ്റ്റി സ്‌മോള്‍ക്യാപ് 2.2 ശതമാനവും ഇടിഞ്ഞിരുന്നു. നിഫ്റ്റി റിയാലിറ്റി, നിഫ്റ്റി പി.എസസ്.യു ബാങ്ക്, നിഫ്റ്റി ഐ.ടി എന്നിവയില്‍ നഷ്ടം രേഖപ്പെടുത്തി.
ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തില്‍ ഈയാഴ്ച മാത്രം 17 ലക്ഷം കോടിയുടെ ഇടിവാണുണ്ടായത്.
https://www.facebook.com/Malayalivartha