ഓഹരി വിപണി ഇന്നും നഷ്ടത്തില്‍...
ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 468 പോയിന്റ് നഷ്ടത്തോടെ 78000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്സ്. നിഫ്റ്റിയിലും സമാനമായ ഇടിവാണ് കാണാനായത്. എച്ച്ഡിഎഫ്സി, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒന്‍പത് പൈസയുടെ നഷ്ടത്തോടെ 85.61 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഇറക്കുമതിക്കാരുടെ ഡോളര്‍ ആവശ്യകത വര്‍ധിച്ചതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയക്കുള്ള ഒഴുക്കുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.
https://www.facebook.com/Malayalivartha