വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ ഇടിഞ്ഞത് റെക്കോര്‍ഡ് താഴ്ചയിലേക്ക്
വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ ഇടിഞ്ഞത് റെക്കോര്‍ഡ് താഴ്ചയിലേക്ക്. വ്യാപാരത്തിന്റെ ആരംഭത്തില്‍ അഞ്ചുപൈസയുടെ നഷ്ടത്തോടെ 85.69 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ ഇടിഞ്ഞത്.
ചൊവ്വാഴ്ച 12 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഡോളര്‍ ഒന്നിന് 85.64 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. താഴ്ചയിലെ ഈ റെക്കോര്‍ഡ് ആണ് ഇന്ന് വീണ്ടും തിരുത്തിയത്. ഈ രീതിയില്‍ പോയാല്‍ അടുത്തുതന്നെ 86 കടന്നും രൂപയുടെ ഇടിവ് തുടരാമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
അസംസ്കൃത എണ്ണ വില കൂടുന്നതും രൂപയെ സ്വാധീനിക്കുന്നുണ്ട്. എണ്ണവില ബാരലിന് 75 ഡോളറിലേക്ക് അടുക്കുകയാണ്. നിലവില്‍ 74.64 ഡോളര്‍ എന്ന നിലയിലാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില.
അതേസമയം ഓഹരി വിപണി നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് ഏകദേശം 400 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണുണ്ടായത്.
https://www.facebook.com/Malayalivartha