ഇന്ത്യന്‍ ഓഹരി സൂചികകള്‍ തകര്‍ച്ചയില്‍.... സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞു
ഇന്ത്യന്‍ ഓഹരി സൂചികകള്‍ തകര്‍ച്ചയില്‍.... സെന്‍സെക്‌സും നിഫ്റ്റിയും ഒന്നര ശതമാനത്തിലേറെ ഇടിഞ്ഞു. സെന്‍സെക്‌സ് 78,000ത്തിനും നിഫ്റ്റി 24,000ത്തിനും താഴെയെത്തി. പുതിയ എച്ച്.എം.പി വൈറസ് ഭീതിയും രൂപയുടെ തകര്‍ച്ചയും മറ്റ് ഏഷ്യന്‍ വിപണികളിലെ ദുര്‍ബല സൂചനകളും നിക്ഷേപകരെ ഭയപ്പെടുത്തിയിട്ടുണ്ട്.
30 പ്രമുഖ ഓഹരികളുടെ സൂചികയില്‍ ടൈറ്റാനും സണ്‍ഫാര്‍മയും ഒഴിച്ച് ബാക്കിയെല്ലാം നഷ്ടത്തിലായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 4227 കോടി രൂപയുടെയും തിങ്കളാഴ്ച 2575 കോടിയുടെയും ഓഹരികള്‍ വിറ്റൊഴിവാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha