സ്വര്‍ണവിലയില്‍ കുറവ്; പവന് 21,080 രൂപ
വാരാരംഭത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. പവന് 120 കുറഞ്ഞ് 21,080 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,635 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 21,200 രൂപയായിരുന്നു പവന് വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 20.13 ഡോളര്‍ കുറഞ്ഞ് 1,218.95 ഡോളറിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha