ഓഹരി വിപണികളില്‍ കനത്ത നഷ്ടം...
ഓഹരി വിപണികളില്‍ കനത്ത നഷ്ടം. ബോംബെ സൂചിക സെന്‍സെക്സും ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ബി.എസ്.ഇ സെന്‍സെക്സ് 763 പോയിന്റ് നഷ്ടത്തോടെ 75,434 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്.
ദേശീയ സൂചിക നിഫ്റ്റിയില്‍ 240 പോയിന്റിന്റെ നഷ്ടമാണ് ഉണ്ടായത്. 22,851 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
യു.എസിന്റെ സാമ്പത്തികനയം സംബന്ധിച്ച് അനിശ്ചിതത്വമാണ് ഓഹരി വിപണിയുടെ ഇടിവിനുള്ള പ്രധാനകാരണമായത്. കഴിഞ്ഞ ദിവസം കൊളംബിയക്ക് മേല്‍ 25 ശതമാനം നികുതി ചുമത്തിയിട്ടുണ്ടായിരുന്നു. സമാനമായി മറ്റ് രാജ്യങ്ങള്‍ക്ക് മേലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ട്രംപ് മുതിരുമെന്ന് ആശങ്കയുണ്ട്.
ഇതിന് പുറമേ ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകളില്‍ എന്ത് തീരുമാനമെടുക്കുമെന്ന് ആശങ്കയുമുണ്ട്. ഇതും ഓഹരി വിപണിയുടെ തകര്‍ച്ചക്കുള്ള കാരണമാണ്. വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ പണം വിപണിയില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നതും ഡോളര്‍ കരുത്താര്‍ജിക്കുന്നതും വിപണിയുടെ തകര്‍ച്ചക്കുള്ള കാരണമാണ്.
"
https://www.facebook.com/Malayalivartha