വിപണിയില്‍ കുതിപ്പ്....സെന്‍സെക്സില്‍ 1,552 പോയന്റ് നേട്ടം രേഖപ്പെടുത്തി

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സില്‍ 1,552 പോയന്റ് നേട്ടം രേഖപ്പെടുത്തി. നിഫ്റ്റിയാകട്ടെ 476 പോയന്റ് ഉയര്‍ന്നു. സെന്‍സെക്സ് 76,709ലും നിഫ്റ്റി 23,305ലുമെത്തി.
എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി ഓട്ടോ മൂന്ന് ശതമാനം ഉയര്‍ന്നു. ബാങ്ക്, ഐടി, ഫാര്‍മ, മെറ്റല്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റ് സ്മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ 1.3 ശതമാനത്തോളം കുതിച്ചു.
താരിഫ് കുറയ്ക്കുമെന്ന സൂചനയാണ് കാര്‍ നിര്‍മാതാക്കള്‍ നേട്ടമാക്കിയത്. വാഹന ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ ഓഹരികളും മികച്ച നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരത് ഫോര്‍ജ് തുടങ്ങിയ ഓഹരികള്‍ എട്ട് ശതമാനംവരെ ഉയര്‍ന്നു.
സ്മാര്‍ട് ഫോണുകളെയും കംപ്യൂട്ടറുകളെയും പുതിയ താരിഫില്‍ നിന്ന് ഒഴിവാക്കിയത് വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ ആപ്പിളിന്റെ ഓഹരിയില്‍ കുതിപ്പുണ്ടാക്കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha