ഇന്ത്യന്‍ ഓഹരി വിപണികളില്‍ മുന്നേറ്റം... സെന്‍സെക്‌സ് 800 പോയിന്റ് ഉയര്‍ന്ന നിലയില്‍

ഇന്ത്യന്‍ ഓഹരി വിപണികളില്‍ മുന്നേറ്റം. ബോംബെ സൂചിക സെന്‍സെക്‌സ് 800 പോയിന്റ് ഉയര്‍ന്നു. ദേശീയ സൂചിക നിഫ്റ്റിയില്‍ 24,000 പോയിന്റിന് മുകളിലാണ് വ്യാപാരമുള്ളത്. ഐ.ടി, ഊര്‍ജ ഓഹരികളിലെ വാങ്ങല്‍ താല്‍പര്യമാണ് വിപണിക്ക് കരുത്തായി മാറിയത്.
സെന്‍സെക്‌സ് 845 പോയിന്റ് ഉയര്‍ന്ന് 79,399.11ലേക്ക് എത്തി. നിഫ്റ്റി 210 പോയിന്റ് ഉയര്‍ന്ന് 24,061.45ലെത്തി. നിഫ്റ്റി ബാങ്ക് ഇന്‍ഡക്‌സ് 1000 പോയിന്റ് ഉയര്‍ന്ന് 55,291ലെത്തി. നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്‌മോള്‍ ക്യാപ് ഇന്‍ഡക്‌സുകള്‍ 1.5 ശതമാനം ഉയര്‍ന്നു.വിവിധ സെക്ടറുകളില്‍ നിഫ്റ്റി പി.എസ്.യു ബാങ്ക്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ഐ.ടി, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ നേട്ടത്തിലാണ്. നിഫ്റ്റി എഫ്.എം.സി.ജി, നിഫ്റ്റി മീഡിയ എന്നീ ഇന്‍ഡക്‌സുകളാണ് നഷ്ടത്തില്‍ വ്യാപാരം നടത്തുന്നത്.
ഇന്‍ഡസ്‌ലാന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, ട്രെന്റ് എന്നിവയാണ് നേട്ടം രേഖപ്പെടുത്തിയ ഓഹരികള്‍. അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ്, എച്ച്.ഡി.എഫ്.സി ലൈഫ്, ഐ.ടി.സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ഫാര്‍മസ്യൂട്ടിക്കള്‍ എന്നിവ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha