പി.എഫ് തുകയുടെ 90 ശതമാനം പിന്‍വലിക്കാന്‍ ഇനി 57 വരെ കാത്തിരിക്കണം
പി.എഫ് തുക പിന്‍വലിക്കുന്നതിനുള്ള നിബന്ധനകള്‍ ഇ.പി.എഫ്.ഒ കര്‍ശനമാക്കുന്നു. ഇനി പി.എഫ് തുകയുടെ 90 ശതമാനവും പിന്‍വലിക്കണമെങ്കില്‍ 57 വയസ്സുവരെ കാത്തിരിക്കേണ്ടിവരും. നിലവില്‍ 54 വയസ്സ് കഴിഞ്ഞാല്‍ 90 ശതമാനവും പിന്‍വലിക്കാമായിരുന്നു.
55 ആയിരുന്ന റിട്ടയര്‍മെന്റ് പ്രായം പലസ്ഥാപനങ്ങളും 58 ആക്കിയതിനാലാണ് തുക പിന്‍വലിക്കുന്നത് സംബന്ധിച്ച പ്രായപരിധിയും ഉയര്‍ത്തുന്നത്. എല്‍.ഐ.സിയുടെ വരിഷ്ട പെന്‍ഷന്‍ ഭീമ യോജന പദ്ധതിയിലേക്ക് തുക മാറ്റണമെങ്കിലും 57വരെ കാത്തിരിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha