റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ വര്‍ധന
റിസര്‍വ് ബാങ്ക് റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചു. കാല്‍ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തശേഷം ഇത് രണ്ടാം തവണയാണ് വായ്‌പാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന് വേണ്ടിയാണ് റിപ്പോനിരക്ക് വര്‍ധിപ്പിച്ചത്. ഇതോടെ വ്യക്തിഗത വായ്‌പകളുടെ പലിശ വര്‍ധിക്കും.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നില്‍കുന്ന വായ്പയുടെ പലിശയായ റിപോ നിരക്ക് 7.75 ശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപോ 6.75 ശതമാനമായുമാണ് കൂട്ടിയത്. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. ഇതു നാലു ശതമാനത്തില്‍ തുടരും. മൊത്തവില സൂചിക, ഉപഭോക്തൃവില സൂചിക എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പനിരക്കുകള്‍ വരും മാസങ്ങളിലും ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ വിലയിരുത്തി.
https://www.facebook.com/Malayalivartha