പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം പിന്‍വലിച്ചു
തൊഴിലാളികളുടെ പ്രെവിഡന്റ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദ്ദേശം ധനമന്ത്രി അരുണ്‍ ജെയ്്റ്റി പിന്‍വലിച്ചു. പ്രതിപക്ഷത്തിന്റെയും ബി.എം.എസ് അടക്കമുള്ള തൊഴിലാളി സംഘടനകളുടെയും ആര്‍.എസ്.എസിന്റെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്.
സ്വകാര്യ മേഖലയിലെ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് നിര്‍ദ്ദേശം കൊണ്ടുവന്നതെന്ന് ജെയ്റ്റ്‌ലി ലോക്‌സഭയില്‍ പറഞ്ഞു. നിര്‍ദേശം താന്‍ പിന്‍വലിക്കുകയാണ്. പെന്‍ഷന്‍ ലഭിക്കുന്ന ഒരു സമൂഹം സൃഷ്ടിക്കാനാണ് താന്‍ ലക്ഷ്യമിട്ടത്. ദേശീയ പെന്‍ഷന്‍ സമ്പ്രദായത്തിലുള്ള (എന്‍.പി.എസ്)നികുതി നിര്‍ദേശം നിലനിര്‍ത്തുമെന്നും ജെയ്റ്റ്‌ലി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha