വിഷുക്കൈനീട്ടം നല്‍കാനുള്ള നാണയങ്ങളുമായി റിസര്‍വ് ബാങ്ക് നിങ്ങളുടെ അടുക്കലേക്ക് എത്തുന്നു
വിഷുക്കാലമെത്തി. എല്ലാപേരും വിഷു എന്നു കേള്‍ക്കുമ്പോള്‍ തന്നെ കൈനീട്ടത്തെ കുറിച്ചാണ് ചിന്തിക്കുന്നത്ു. അതി രാവിലെ ഉണര്‍ന്ന് കുളിച്ച് പൂജാ മുറിയില്‍ വിളക്കു കത്തിച്ച് വിഷുക്കണിയും കണ്ട് കൈനീട്ടം വാങ്ങാനുള്ള തിരക്കിലാണ് ഓരോരുത്തരും . ആ വിഷുക്കൈനീട്ടം കൊടുക്കാനുള്ള നാണയങ്ങള്‍ തേടി ഒരാഴ്ചയ്്ക്കു മുമ്പേ ആളുകള്‍ പരക്കം പായുകയാണ്. എന്നാല്‍ ഇപ്രാവശ്യം ആ വിഷമം വേണ്ട.
വിഷുക്കൈനീട്ടം നല്‍കാനുള്ള നാണയങ്ങള്‍ തേടി ബാങ്കുകള്‍ തോറും കയറിയിറങ്ങേണ്ട. നാണയങ്ങളുമായി റിസര്‍വ് ബാങ്ക് നിങ്ങളുടെ അടുക്കലേക്ക് എത്തിക്കഴിഞ്ഞു. ഒരു രൂപ, രണ്ട്, അഞ്ച്, പത്ത് നാണയങ്ങള്‍ നഗരകേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നു. റിസര്‍വ് ബാങ്കിന്റെ കോയിന്‍സ് മേള! കുടുംബത്തിലുള്ളവര്‍ക്കും മറ്റുമായി വിഷുക്കൈനീട്ടം നല്‍കാന്‍ നാണയങ്ങള്‍ തേടി അലയുന്നവര്‍ക്കും മറ്റുമായി റിസര്‍വ് ബാങ്ക് ഒരുക്കിയ പദ്ധതിയാണു കോയിന്‍സ് മേള. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നഗരത്തില്‍ ഒന്‍പതു ലക്ഷം രൂപയുടെ നാണയങ്ങളാണു വിതരണം ചെയ്തത്. നഗരത്തില്‍ കിഴക്കേക്കോട്ട, പാളയം, സ്റ്റാച്യു, കരമന, മണക്കാട്, പൂജപ്പുര, തിരുമല, വട്ടിയൂര്‍ക്കാവ്, പട്ടം, കേശവദാസപുരം, മെഡിക്കല്‍ കോളജ്, പേട്ട, വഞ്ചിയൂര്‍, അമ്പലംമുക്ക്, പേരൂര്‍ക്കട എന്നിവിടങ്ങളിലാണു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബാങ്ക് അധികൃതര്‍ വാഹനങ്ങളില്‍ എത്തി നാണയം നല്‍കുന്നത്.
എല്ലാ സ്ഥലങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടെ അനവധി പേരാണു നാണയങ്ങള്‍ വാങ്ങാന്‍ എത്തിച്ചേര്‍ന്നത്. വിവരമറിഞ്ഞു ചിലയിടങ്ങളില്‍ നല്ല തിരക്കും അനുഭവപ്പെട്ടു. റിസര്‍വ് ബാങ്ക് റീജനല്‍ ഡയറക്ടര്‍ എസ്.എം.നരസിംഹന്‍, ട്രഷറര്‍ വി. പഹല എന്നിവരുടെ മേല്‍നോട്ടത്തിലാണു കോയിന്‍സ് മേള നടക്കുന്നത്. ജീവനക്കാരായ വിജയകുമാര്‍, രാജേന്ദ്രന്‍, തുളസി തുടങ്ങിയവരാണു നാണയ വിതരണത്തിനു നേതൃത്വം നല്‍കുന്നത്. നാണയവിതരണം തുടരുമെന്നും റിസര്‍വ് ബാങ്ക് അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha