സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, കേരളത്തില്‍ പവന് 22,240 രൂപ
സ്വര്‍ണത്തിനു വില ഗ്രാമിന് 20 രൂപ കൂടി 2780 രൂപയിലെത്തി. പവന് 22,240 രൂപ. രാജ്യാന്തര വിപണിയില്‍ ഇന്നലെ സ്വര്‍ണം ഔണ്‍സിന് 17 ഡോളര്‍ വര്‍ധന ഉണ്ടായതിനെ തുടര്‍ന്നാണിത്.
രാജ്യാന്തര വിപണി വില അനുസരിച്ച് ഇന്ത്യന്‍ വിപണി വിലയിലും ദിവസവും മാറ്റം വരും. ഇന്നലെ മുംബൈ വിപണിയില്‍ ഗ്രാമിന് 40 രൂപ കൂടിയിരുന്നു. കേരളത്തില്‍ 20 രൂപ മാത്രം കൂട്ടി. വൈകുന്നേരത്തോടെ രാജ്യാന്തര വില പിന്നെയും വര്‍ധിച്ചു.
രാജ്യാന്തര വിപണിയില്‍ ഇന്നലെ സ്വര്‍ണത്തിനു തുടക്കത്തില്‍ ഔണ്‍സിന് 1241 ഡോളര്‍ ആയിരുന്നു. പിന്നീടത് 1258 ഡോളറായി വര്‍ധിച്ചു. 17 ഡോളര്‍ കൂടുതല്‍. 24 കാരറ്റ് ശുദ്ധ സ്വര്‍ണം ഒരു ഔണ്‍സ് 31.1 ഗ്രാമാണ്. അതിനാല്‍ സ്വര്‍ണ വില ഔണ്‍സിന് ഒരു ഡോളര്‍ കൂടുമ്പോള്‍ രൂപയില്‍ ഗ്രാമിന് രണ്ടു രൂപ കൂടാറുണ്ട്. അതനുസരിച്ച് ഇന്നലെ ഗ്രാമിന് 34 രൂപ കൂടേണ്ടതായിരുന്നെങ്കിലും 20 രൂപ മാത്രമേ കൂടിയുള്ളൂ.
വൈകുന്നേരത്തോടെ ഔണ്‍സിനു വില ഒന്‍പതു ഡോളര്‍ വര്‍ധിച്ച് 1267 ഡോളറായി. അതിനാല്‍ ഇന്നു വീണ്ടും വിലയില്‍ മാറ്റം വരും. അക്ഷയ തൃതീയ മേയ് ഒന്‍പതിനു വരുന്നതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ക്കും നാണയങ്ങള്‍ക്കും ആവശ്യമേറെയാണ്. വരുംദിനങ്ങളിലും അതിനാല്‍ വില മുകളിലേക്കു കയറാനാണു സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha