ആദ്യ പാദത്തില്‍ ആപ്പിളിനെക്കാള്‍ ഒരിരട്ടി സ്മാര്‍ട്ട്‌ഫോണുകള്‍ കൂടുതല്‍ വിറ്റ് സാംസങ്ങ്
ഗ്ലോബല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ട്രെന്‍ഡ്‌ഫോഴ്‌സ് പുറത്തുവിട്ട വിവരപ്രകാരം ലോകവിപണിയില്‍ സ്മാര്‍ട്ട് ഫോണ്‍ വില്പ്പന കുറഞ്ഞു തുടങ്ങിയതെന്നാണ്. ഇതിനിടയിലും നിലവിലെ ജേതാക്കളായ സാംസങ്ങ്‌ന്റെ മാര്‍ക്കറ്റ് ഷെയര്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 5.7 % ഉയര്‍ന്നു.
ഗാലക്‌സി എസ് 7, ഗാലക്‌സി എസ് 7 എഡ്ജ് മോഡലുകള്‍ ആണ് വില്‍പ്പന ഉയര്‍ത്താന്‍ സഹായിച്ച മൊബൈല്‍ ഫോണുകള്‍. ചൈനയില്‍ വിജയിച്ച വിലകുറവുള്ള ജെ സീരിസും സാംസങ്ങ് കമ്പനിക്കു മുതല്‍ക്കൂട്ടായി. വീണ്ടും നല്ല നാളുകള ആണ് വരാനിക്കുന്നത് എന്നാ സൂചനയും ട്രെന്‍ഡ്‌ഫോഴ്‌സ് നല്‍കുന്നുണ്ട്. മുഖ്യ എതിരാളികളായ ആപ്പിളിന് വിപണിയില്‍ 6.5 % ഇടിവാണുണ്ടായത്. അവര്‍ക്ക് ഇതുവരെ വില്‍ക്കാന്‍ കഴിഞ്ഞത് സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകളുടെ പകുതി മാത്രമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha