ഇന്‍ഫോസിസിന്റെ ഒരു ലക്ഷം ഓഹരികള്‍ വിറ്റു
ഇന്‍ഫോസിസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ വി.ബാലകൃഷ്ണന്‍ കമ്പനിയിലെ ഒരു ലക്ഷം ഓഹരികള്‍ വിറ്റു. ഇതിലൂടെ 33 കോടി രൂപയാണ് ലഭിച്ചത്. എന്തിനു വേണ്ടിയാണ് ഈ തുക ഉപയോഗിക്കുകയെന്ന് വ്യക്തമാക്കാന്‍ ബാലകൃഷ്ണന്‍ തയ്യാറായില്ല. കമ്പനിയുടെ അടുത്ത സി.ഇ.ഒ ആകാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്നയാളാണ് അദ്ദേഹം. നിലവില്‍ ഇന്‍ഫോസിസ് ബിപിഒ, ഫിനക്കിള്‍ , ഇന്ത്യാ ബിസിനസ് യൂണിറ്റ് എന്നിവയുടെ മേധാവിയാണ് 48കാരനായ ബാല. ഇന്‍ഫോസിസ് ലോഡ്‌സ്റ്റണിന്റെ ചെയര്‍മാനുമാണ്. നേരത്തെ ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്നു. 1991ലാണ് അദ്ദേഹം ഇന്‍ഫോസിസില്‍ ജോലിയില്‍ പ്രവേശിച്ചത്.
https://www.facebook.com/Malayalivartha