വിമാന യാത്രയില്‍ ഇന്ത്യന്‍ വിമാന യാത്രികരുടെ എണ്ണം കുതിച്ചുയര്‍ന്നു
ഇന്ത്യന്‍ വിമാന യാത്രികരുടെ എണ്ണം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 27.4 ശതമാനം കുതിച്ചുയര്‍ന്നു. തൊട്ടു പിന്നിലുള്ള യുഎസ് കുറിച്ച വളര്‍ച്ച 4.1 ശതമാനം മാത്രമാണെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐയാട്ട) വ്യക്തമാക്കി. അതേസമയം, ഇപ്പോഴും യുഎസ് തന്നെയാണ് ലോകത്തെ ഏറ്റവും വലിയ വ്യോമയാന മാര്‍ക്കറ്റ്.
ഇന്ത്യയില്‍ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമേ വിമാനയാത്രകള്‍ നടത്താറുള്ളൂ. ക്രൂഡോയില്‍ വില കുറഞ്ഞതിനെ തുടര്‍ന്ന്, എയര്‍ ടിക്കറ്റ് വില ആകര്‍ഷകമായതാണ് യാത്രികരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ് നേടാന്‍ ഇന്ത്യയ്ക്ക് സഹായകമായതെന്ന് ഐയാട്ട വിലയിരുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha