വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല
അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.5 ശതമാനം, റിവേഴ്സ് റിപ്പോ 6 ശതമാനം, കരുതല്‍ ധനാനുപാതം 4 ശതമാനം എന്നിങ്ങനെ തുടരും.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദ വായ്പാനയമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് പ്രഖ്യാപിച്ചത്. പണപ്പെരുപ്പത്തിന്റെ തോത് ഉയര്‍ന്നു നില്‍ക്കുന്നതുമൂലമാണ് നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha