ജനറല്‍ മോട്ടോഴ്സിന് ആദ്യ വനിതാ സി.ഇ.ഒ
അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സിന് ആദ്യ വനിതാ സി.ഇ.ഒ. ഗ്ലോബല്‍ പ്രൊഡക്ട് ചീഫ് എക്സിക്യൂട്ടീവായിരുന്ന മേരി ബാറയാണ് കമ്പനിയുടെ പുതിയ സി.ഇ.ഒ ആയി ചുമതലയേല്‍ക്കുന്നത്.
നിലവിലെ സി.ഇ.ഒ ഡാന്‍ അക്കേഴ്സണ് അടുത്തമാസം വിരമിക്കുന്നതിനെത്തുടര്‍ന്നാണ് പുതിയ മേധാവിയെ കമ്പനി പ്രഖ്യാപിച്ചത്. മേരി 1980 ലാണ് ജനറല്‍ മോട്ടേഴ്സില്‍ എത്തുന്നത്. 51കാരിയായ മേരി ബാറ കമ്പനിയുടെ ഗ്ലോബല്‍ പ്രൊഡക്ട് വിഭാഗത്തില്‍ മാര്‍ക്കറ്റിംഗ്-വിതരണ ശ്രംഖലയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ജനറല്‍ മോട്ടേഴ്സ് ഷെയര്‍ വിറ്റഴിച്ച വിവരം അമേരിക്കന്‍ ട്രഷറി അറിയിച്ചതിനു പിന്നാലെയാണ് പുതിയ സി.ഇ.ഒയെ പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha