എ ടി ഡി ബെസ്‌ററ് അവാര്‍ഡ് യു എസ് ടി ഗ്ലോബലിന്
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു എസ് ടി ഗ്ലോബലിന് എ ടി ഡി ബെസ്‌ററ് അവാര്‍ഡ്.ഏകദേശം 1000ത്തില്‍ പരം കമ്പനികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക സേവനം ആഗോളതലത്തില്‍ ലഭ്യമാക്കുന്ന കമ്പനിയാണ് യു എസ് ടി ഗ്ലോബല്‍.അസോസിയേഷന്‍ ഓഫ് ടാലന്റ് ഡെവലപ്‌മെന്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന ബെസ്‌ററ് അവാര്‍ഡുകള്‍ ജീവനക്കാരുടെ നൈപുണ്യ വികസനത്തിലൂടെ നേട്ടം കൊണ്ടുവരുന്ന കമ്പനികള്‍ക്കാണ് നല്‍കുക.
യു എസ് ടി ഗ്ലോബലിന്റെ സെറ്റ് ഇറ്റ് അപ്പ് എന്ന പരിശീലന പരിപാടിയിലൂടെ അമേരിക്കയിലെ വ്യത്യസ്ത നഗരങ്ങളിലുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ക്കാണ് ജോലി സാധ്യത ഉറപ്പാക്കിയത്. ഇത്തരത്തിലുള്ള നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ വളര്‍ച്ചാ നിരക്ക് മികച്ച രീതിയില്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്.നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായി ഏറ്റവും മികച്ച പരിശീലനം നേടിയവരാണ് യു എസ് ടി ഗ്ലോബല്‍ ജീവനക്കാര്‍ .ഇതു കമ്പനിയുടെ വളര്‍ച്ചാ നിരക്കിനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. അതുകൊണ്ടു തന്നെ യു എസ് ടി ഗ്ലോബലിനോളം നൈപുണ്യ വികസനത്തില്‍ നേട്ടം കൈവരിച്ച മറ്റു കമ്പനികളില്ല എന്നുള്ളത് തന്നെയാണ് ഈ നേട്ടം വ്യക്തമാക്കുന്നത് .
വാഷിങ്ടണ്‍ ഡി സിയിലെ റൊണാള്‍ഡ് റീഗല്‍ ബില്‍ഡിങ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റ്ററില്‍ ഒക്ടോബര്‍ 5ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും
https://www.facebook.com/Malayalivartha