നികുതി വര്‍ധനയിലും തളരാതെ റസ്‌റ്റോറന്റുകള്‍
ബ്രാന്‍ഡഡ് റസ്റ്ററന്റുകളില്‍ എത്തുന്നവരുടെ ഭക്ഷണ ശീലത്തില്‍ നികുതി വര്‍ധന കാര്യമായി മാറ്റമുണ്ടാക്കാന്‍ പോകുന്നില്ലായെന്നതിന് തെളിവാണ് റെസ്‌റ്റോറന്റുകളില്‍ ഇപ്പോഴും തുടരുന്ന തിരക്ക്.കഴിഞ്ഞ ബഡ്ജറ്റില്‍ ബ്രാന്‍ഡഡ് ഭക്ഷണങ്ങള്‍ക്ക് അഞ്ചു ശതമാനമായിരുന്ന നികുതി 14.5 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരുന്നു . ഉപഭോക്താവില്‍ നിന്നു നികുതി പിരിക്കാമെന്നതിനാല്‍ റസ്റ്ററന്റ് ഉടമകള്‍ക്കും പരിഷ്‌കാരത്തോടു കാര്യമായ എതിര്‍പ്പില്ല.
കെഎഫ്‌സി, ഡോമിനോസ് പീറ്റ്‌സ, പീറ്റ്‌സ ഹട്ട്, മക്‌ഡോണല്‍സ് തുടങ്ങിയ ബ്രാന്‍ഡഡ് റസ്റ്ററന്റുകള്‍ക്കു മേല്‍ മാത്രം കൊഴുപ്പു നികുതി ചുമത്തുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനമെങ്കിലും നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാക്കാനായി നിയമസഭ പാസാക്കിയ ധനബില്ലില്‍ ട്രേഡ് മാര്‍ക്ക് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത റസ്റ്ററന്റുകളില്‍ പാചകം ചെയ്തു വില്‍ക്കുന്ന എല്ലാ ഭക്ഷണ സാധനങ്ങള്‍ക്കും നികുതി ഉയര്‍ത്തിയെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ ചട്ടമനുസരിച്ചായിരിക്കും നികുതി വകുപ്പ് റസ്റ്ററന്റുകളില്‍ നിന്നു നികുതി പിരിക്കുക.
ബര്‍ഗര്‍, പീറ്റ്‌സ തുടങ്ങിയ കൊഴുപ്പേറിയ ഭക്ഷണം വില്‍ക്കുന്ന റസ്റ്ററന്റുകള്‍ മാത്രമല്ല, സസ്യാഹാരം വില്‍ക്കുന്ന അറിയപ്പെടുന്ന ഹോട്ടല്‍ ഗ്രൂപ്പുകള്‍ പലതും ട്രേഡ് മാര്‍ക്ക് ആക്ട് അനുസരിച്ചു റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊഴുപ്പിന്റെ പേരില്‍ കൊണ്ടുവന്ന നികുതി ഇത്തരം റസ്റ്ററന്റുകളില്‍ പാചകം ചെയ്തു വില്‍ക്കുന്ന ആഹാരങ്ങള്‍ക്കും ഈടാക്കേണ്ടി വരും.
ഉറവിടത്തില്‍ നിന്നു തന്നെ പായ്ക്കു ചെയ്ത് എത്തുന്ന ഭക്ഷണ സാധനങ്ങള്‍ക്കു മുന്‍പു തന്നെ 14.5% നികുതി പ്രാബല്യത്തിലുണ്ടായിരുന്നു. പാചകം ചെയ്തു വില്‍ക്കുന്നവയ്ക്കാകട്ടെ അഞ്ചു ശതമാനമായിരുന്നു നികുതി. എന്നാല്‍, ബര്‍ഗര്‍, പീറ്റ്‌സ തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ പാചകം ചെയ്തു വില്‍ക്കുന്നവയാണെങ്കിലും പാക്ക്ഡ് ഫുഡ് ഗണത്തില്‍പ്പെടുത്തി പല റസ്റ്ററന്റുകളും 14.5% നികുതി ഈടാക്കിയിരുന്നു.
ഗുജറാത്തുള്‍പ്പെടെ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും ന്യൂജനറേഷന്‍ ഭക്ഷണങ്ങള്‍ക്കു കൊഴുപ്പു നികുതി ഈടാക്കാന്‍ ഒരുങ്ങുകയാണ്. ഈ നികുതി വര്‍ധനയിലൂടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതോടൊപ്പം കൂടുതല്‍ നികുതി വരുമാനം നേടുകയുമാണു ലക്ഷ്യം. പല വിദേശ രാജ്യങ്ങളിലും കേരളത്തിന്റെ കൊഴുപ്പു നികുതി ചര്‍ച്ചയായിരുന്നു
https://www.facebook.com/Malayalivartha