ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്: ഐ.എം.എഫിന്റെ മലക്കം മറിച്ചില്‍ വീണ്ടും
സാമ്പത്തിക മുന്നേറ്റ പാതയില്‍ ഇന്ത്യ വെട്ടിത്തിളങ്ങുകയാണെന്ന് വാനോളം പുകഴ്ത്തുകയായിരുന്ന അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ;മലക്കം മറിച്ചില്‍' ആരംഭിച്ചു. നടപ്പു സാമ്പത്തിക വര്‍ഷവും അടുത്ത വര്‍ഷവും ഇന്ത്യ മൊത്ത ആഭ്യന്തര ഉത;പാദനത്തില്‍ (ജി.ഡി.പി) 7.5 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ഐ.എം.എഫ് നേരത്തേ വിലയിരുത്തിയിരുന്നത്. ഇന്ത്യ അടുത്ത രണ്ടു വര്‍ഷങ്ങളിലും 7.4 ശതമാനം വളര്‍ച്ചയേ പരമാവധി രേഖപ്പെടുത്തൂ എന്നാണ് ഇപ്പോള്‍ ഐ.എം.എഫ് പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 7.6 ശതമാനം വളര്‍ച്ച നേടിയിരുന്നു. സാമ്പത്തിക ഞെരുക്കത്തിലകപ്പെട്ട് പതറുന്ന ചൈനയുടെ വളര്‍ച്ചാ പ്രതീക്ഷ 6.2 ശതമാനത്തില്‍ നിന്ന് 6.6 ശതമാനത്തിലേക്ക് ഐ.എം.എഫ് ഉയര്‍ത്തിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha