25,000 കോടിയുടെ വികസന പദ്ധതികളുമായി ഐ ടി സി
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 25,000 കോടിയുടെ വികസന പദ്ധതികള്‍ തുടങ്ങുമെന്ന് ഐടിസി. കമ്പനിയുടെ 105-ാം വാര്‍ഷികയോഗ വേളയിലാണ് കമ്പനി ചെയര്‍മാനും സി ഇ ഒയുമായ വൈ സി ദേവേശ്വരന്‍ കമ്പനിയുടെ പുതിയ വികസന നയം വ്യക്തമാക്കിയത്. ഇരുപതോളം പുതിയ ഉത്പാദന കേന്ദ്രവും ചരക്കുനീക്ക സൗകര്യങ്ങളും ഉള്‍പ്പെടുന്നതാണീ ബൃഹദ് പദ്ധതി. കമ്പനിയുടെ ഏറ്റവും പുതിയ ഉത്പന്നമായ സണ്ബീന് കോഫി അധികം വൈകാതെതന്നെ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha