ബാങ്കുകളുടെ രക്ഷക്ക് സര്‍ക്കാര്‍ സഹായം മതിയാവില്ലെന്ന് പഠനം
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ നല്കിയ അടിയന്തര സഹായം മതിയാവില്ലെന്ന് റേറ്റിംഗ് ഏജന്‍സി മൂഡി. മൂലധന പര്യാപ്തത മെച്ചപ്പെടുത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കെല്ലാംകൂടി 1.2 ലക്ഷം കോടിയുടെ സഹായം ആവശ്യമാണെന്ന് മൂഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ 23,000 കോടി രൂപയാണ്
അടിയന്തര സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ആദ്യപാദ നടപടിയായി 22,915 കോടി രൂപയുടെ സഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനമികവ് വിലയിരുത്തി കൂടുതല്‍ തുക നല്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
ഇന്ത്യന്‍ ബാങ്കുകള്‍, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നത്. കിട്ടാക്കടത്തിന്റെ വ്യാപ്തി ബാങ്കുകളുടെ മൊത്തം ആസ്തിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്റ്റീല്‍, ഈര്‍ജ മേഖലകളിലുള്ള കമ്പനികളുടെ പേരിലാണ് കിട്ടാക്കടങ്ങളില്‍ അധികവും.
https://www.facebook.com/Malayalivartha