എച് ഓ സി എല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച് ഓ സി എല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഭീമമായ നഷ്ടത്തിലാണ് ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് (എച്ച്ഒസിഎല്‍) പ്രവര്‍ത്തിക്കുന്നത്.ഈ പശ്ചാത്തലത്തിലാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ വന്‍ നഷ്ടം നേരിടുന്ന രസായനിയിലെ (മഹാരാഷ്ട്ര) മാതൃ യൂണിറ്റിനൊപ്പം, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലമുകള്‍ യൂണിറ്റും പൂട്ടാനുള്ള നീക്കത്തിലാണു കേന്ദ്ര സര്‍ക്കാരെന്നാണു സൂചന.1100 കോടി രൂപയുടെ നഷ്ടമാണ് എച്ച്ഒസിഎല്‍ നേരിടുന്നത്. അതേസമയം, 1987ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ലാഭകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യൂണിറ്റാണ് അമ്പലമുകളിലേത്.
വ്യവസായ പുനരുദ്ധാരണ സമിതി യോഗത്തില്‍ (ബിഐഎഫ്ആര്‍) രാസവസ്തു, പെട്രോകെമിക്കല്‍സ് മന്ത്രാലയം ജോയിന്റ് സെക്രട്ടറിയാണു കേന്ദ്ര നിലപാട് അറിയിച്ചത്. മാര്‍ച്ച് മൂന്നിന് ഉന്നതതല യോഗം എച്ച്ഒസിഎല്ലിന്റെ ഇടക്കാല പുനരുദ്ധാരണ പാക്കേജിന് അംഗീകാരം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിനു നല്‍കേണ്ട 440 കോടിയോളം രൂപ ഓഹരി മൂലധനമാക്കി മാറ്റാനും മഹാരാഷ്ട്രയിലെ സ്ഥലം കോണ്‍കോര്‍, ബിപിസിഎല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു പാട്ടത്തിനു നല്‍കി 410 കോടി രൂപ സമാഹരിക്കാനുമായിരുന്നു പാക്കേജിലെ നിര്‍ദേശങ്ങള്‍.പാക്കേജ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കെയാണു സര്‍ക്കാരിന്റെ നിലപാടുമാറ്റം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 40 കോടി രൂപയാണ് അമ്പലമുകള്‍ യൂണിറ്റിന്റെ ലാഭം. കാലങ്ങളായി അമ്പലമുകള്‍ യൂണിറ്റിന്റെ ലാഭം മാതൃയൂണിറ്റിലേക്കു വകമാറ്റുകയാണു ചെയ്തിരുന്നത്. ഇതോടെ, കമ്പനിയുടെ മൊത്തം പ്രതിസന്ധി അമ്പലമുകള്‍ യൂണിറ്റിനെയും ബാധിച്ചു.
ഇടയ്ക്ക് ഉത്പാദനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നെങ്കിലും ഒന്നര മാസമായി തടസ്സമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു. മാറിയ സാഹചര്യത്തില്‍, അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട പ്ലാന്റുകള്‍ തുറക്കുന്ന കാര്യവും അനിശ്ചിതത്വത്തിലായി. ഫിനോള്‍, അസറ്റോണ്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണു പ്രധാന ഉല്‍പന്നങ്ങള്‍.
https://www.facebook.com/Malayalivartha