കണക്കില്‍ തിരിമറികള്‍ നടത്തിയെന്ന കുറ്റസമ്മതവുമായി റിക്കോ ഇന്ത്യ
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകളില്‍ തിരിമറി നടന്നെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിച്ചു റിക്കോ ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടമായ 1,123 കോടി രൂപ കണെ്ട ത്താനും എന്‍ആര്‍ജി ഗ്രൂപ്പ് അടക്ക മുള്ള തങ്ങളുടെ പ്രൊമോട്ടര്‍മാരോടു റിക്കോ ആഹ്വാനംചെയ്തു. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കു നല്‍കിയ പ്രസ്താവനയിലാണ് റിക്കോയുടെ കുറ്റസമ്മതം.
ജപ്പാനീസ് ഇമേജിംഗ് ആന്‍ഡ് ഇലക്‌ട്രോണിക്‌സിന്റെ ഇന്ത്യന്‍ വിഭാഗമായ റിക്കോ, കണക്കുകളില്‍ സംഭവിച്ച വീഴ്ചമൂലം കമ്പനിക്കും ഓഹരി ഉടമകള്‍ക്കും വലിയ നഷ്ടം നേരിട്ടതായും പ്രസ്താവനയില്‍ അറിയിച്ചു. കമ്പനിയുടെ സാമ്പത്തികാവസ്ഥ മനസിലാക്കുന്നതിനും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാനും നടത്തിയ ആഭ്യന്തര അന്വേഷണത്തെത്തുടര്‍ന്നാണു റിക്കോ പ്രസ് താവനയുമായി രംഗത്തെത്തിയത്.
കമ്പനിയുടെ 2015 ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ വ്യാജമാണെന്നു ഓ ഡിറ്റേഴ്‌സായ വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് കണെ്ടത്തിയിരുന്നു.
https://www.facebook.com/Malayalivartha