നികുതിനല്‍കാത്തവരെ കുടുക്കാന്‍ പുതുവഴികളുമായി ഇന്‍കം ടാക്‌സ് വകുപ്പ്
ബോധപൂര്‍വം ആദായ നികുതി നല്കാത്തവരെ കുടുക്കാന്‌ഐ.ടി വകുപ്പ് പുതിയ തന്ത്രങ്ങള് മെനയുന്നു.ഇത്തരക്കാരുടെ എല്പിജി സബ്‌സിഡി പിന്‍വലിക്കുക, പാന്‍ ബ്ലോക്ക് ചെയ്യുക, വായ്പ അനുവദിക്കുന്നത് തടയുക തുടങ്ങിയ നടപടികളാകും ഐടി വകുപ്പ് സ്വീകരിക്കുക.
പാന്‍ ബ്ലോക്ക് ചെയ്യുന്നതോടൊപ്പം പൊതുമേഖല ബാങ്കുകള്‍ വഴിയുള്ള വായ്പകളും ഇവര്‍ക്ക് നിഷേധിക്കും.തടഞ്ഞുവെച്ച പാന്‍ വിവരങ്ങള്‍ രജിസ്‌ട്രേഷന് വകുപ്പിന് കൈമാറുന്നതോടെ വസ്തു ഇടപാടുകള് നടത്താന്കഴിയാതെയുമാകും.
വന്‍തോതിലുള്ള നികുതി വെട്ടിപ്പ് തടയുന്നതിന് നടപ്പ് സാമ്പത്തിക വര്‍ഷം മുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതിയാണ് ആദായ നികുതി വകുപ്പ് ആവിഷ്‌കരിക്കുന്നത്.
https://www.facebook.com/Malayalivartha