കിഫ്ബിക്ക് മന്ത്രിസഭയുടെ അംഗീകാരം
അടിസ്ഥാനസൗകര്യ വികസനത്തിനായി ഫണ്ട് സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിയമഭേദഗതി ഓര്‍ഡിനന്‍സിനു മന്ത്രിസഭ അംഗീകാരം നല്‍കി. ബജറ്റിനു പുറത്തുനിന്ന് 50,000 കോടി രൂപ സമാഹരിക്കലാണ് പദ്ധതി ലക്ഷ്യം.കൂടാതെ പദ്ധതിക്ക് അംഗീകാരം നല്‍കിയതിന് പുറമെ പുതിയ പല ഭേദഗതികളും നടപ്പില്‍ വരുത്താനാണ് തീരുമാനം.ഇതുവരെ ചീഫ് സെക്രട്ടറി അധ്യക്ഷനായിരുന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) മുഖ്യമന്ത്രിയെ അധ്യക്ഷനാക്കുന്നതാണു മുഖ്യ ഭേദഗതി. ഓര്‍ഡിനന്‍സിനു ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നതോടെ ധനമന്ത്രി അധ്യക്ഷനായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍ വരും. ബോര്‍ഡ് അംഗീകരിക്കുന്ന പദ്ധതികളുടെ നടത്തിപ്പിനും അവലോകനത്തിനുമാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി.
മുന്‍ ആക്ട് പ്രകാരം പരിഗണനയില്‍ ഇല്ലാതിരുന്ന പാലങ്ങള്‍, വന്‍കിട കെട്ടിട സമുച്ചയങ്ങള്‍, റയില്‍വേ, വിവരസാങ്കേതികവിദ്യ, കൃഷി, വ്യവസായം, നഗരഗ്രാമ വികസനം തുടങ്ങിയ മേഖലകള്‍ പുതുതായി ഓര്‍ഡിനന്‍സിലൂടെ ഉള്‍പ്പെടുത്തി. ലാന്‍ഡ് ബോണ്ട് പുറപ്പെടുവിക്കുന്നതിലൂടെ പദ്ധതികള്‍ക്കാവശ്യമായ സ്ഥലമെടുപ്പു വേഗത്തിലാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.
വ്യവസായങ്ങള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍, വലിയ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം, വ്യവസായ പാര്‍ക്കുകള്‍, ഐടി, ടൂറിസം മേഖലയുടെ വികസനം എന്നിവയ്ക്കായി കിഫ്ബിയില്‍നിന്നു പണം ലഭിക്കും. ഇന്നലെ മന്ത്രിസഭ അംഗീകാരം നല്‍കിയ ശബരിമല റോഡു പദ്ധതിയുടെ ഭാഗമായ 56 കോടിയുടെ അമ്പലപ്പുഴതിരുവല്ല റോഡ് പ്രവൃത്തിയും കിഫ്ബിക്കു കീഴിലാണ്. വിവിധ വകുപ്പുകള്‍ തങ്ങളുടെ വന്‍കിട പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന മുറയ്ക്കു കിഫ്ബിയില്‍നിന്നു പണം അനുവദിക്കും. മോട്ടോര്‍ വാഹന നികുതി വിഹിതം, ഇന്ധന സെസ് വിഹിതം എന്നിവ നിയമപരമായി മൂലധന നിധിയിലേക്ക് ഉറപ്പാക്കുന്നുവെന്നതിനാല്‍ തുടക്കത്തിലേ കിഫ്ബിക്കു മൂലധനമുണ്ടാകും.
https://www.facebook.com/Malayalivartha