തൊഴില്‍ ബാങ്ക് ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചു
തൊഴില്‍ ബാങ്ക് തുടങ്ങാം എന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) നിര്‍ദേശം ധനമന്ത്രാലയം നിരാകരിച്ചു.ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് 2014 ഡിസംബറില്‍ ചര്‍ച്ചചെയ്ത് യോജിച്ച് പ്രകടിപ്പിച്ചതാണ് ഈ നിര്‍ദേശം. ധനമന്ത്രാലയം ഇതു നിരാകരിച്ചതായാണ് സൂചന.
ഇപിഎഫ്ഒയില്‍ 3.7 കോടി വരിക്കാര്‍ ഉണ്ട്്. ഈ ജീവനക്കാര്‍ക്കുകൂടി പ്രയോജനകരമായ ഒരു ബാങ്കിംഗ് സംവിധാനമാണു തൊഴില്‍മന്ത്രാലയം ഉദ്ദേശിച്ചത്. വാണിജ്യബാങ്ക് നടത്താനുള്ള ശേഷി തൊഴില്‍ മന്ത്രാലയത്തിനും ഇപിഎഫ്ഒയ്ക്കും ഇല്ലെന്നാണു ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ധനമന്ത്രാലയത്തിനു തൃപ്തികരമായ വിധം നിര്‍ദേശം പുതുക്കി സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണു തൊഴില്‍മന്ത്രാലയം. ഇപ്പോള്‍ ഏഴരലക്ഷം കോടി രൂപ കൈകാര്യം ചെയ്യുന്ന പ്രസ്ഥാനമാണ് ഇപിഎഫ്ഒ. ഇതില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധമില്ലാത്ത സ്വകാര്യമേഖലാ കമ്പനികളുടെ പിഎഫ് രണ്ടര ലക്ഷം കോടി വരും. ബാങ്ക് നടത്തി വലിയ ലാഭം ഉണ്ടാക്കുന്നതിനേക്കാള്‍ പിഎഫ് വരിക്കാര്‍ക്കു ധനകാര്യ സേവനമെത്തിക്കാനാണു തൊഴില്‍മന്ത്രാലയം ആഗ്രഹിച്ചത്.
https://www.facebook.com/Malayalivartha