ആര്‍ക്കും വേണ്ടാതെ 12,000 കോടി രൂപ
2016 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് ആര്‍ക്കും വേണ്ടാതെ ഇന്‍ഷുറന്‍സ് കമ്പനികളുടെ പക്കല്‍ കെട്ടിക്കിടക്കുന്നത് ഏകദേശം 12,000 കോടി രൂപ. പോളിസി ഉടമകള്‍ തുക പിന്‍വലിക്കാത്തതുമൂലമാണ് ഇത്രയും പണം വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൈവശമുള്ളത്. ധന സഹമന്ത്രി സന്തോഷ്‌കുമാര്‍ ഗാംഗ്വാര്‍ ഇന്നലെ ലോക്‌സഭയില്‍ അറിയിച്ചതാണ് ഈ കാര്യം.
ഏകദേശ കണക്കനുസരിച് എല്‍ഐസിയുടെ പക്കല്‍ മാത്രം 5934 കോടി രൂപ ഉണ്ട്. ഇത്തരത്തില്‍ അവകാശികള്‍ ഇല്ലാതെ പോളിസി തുക കുന്നുകൂടുക സാധാരണയാണ്. ഏതുതരം ഇന്‍ഷുറന്‍സ് തുകയും കാലാവധി കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ക്ലെയിം ചെയ്യാതെ വരുമ്പോഴാണ് തുക ലാപ്‌സാവുന്നത് .വര്‍ഷംതോറും ഇത്തരത്തിലുള്ള തുകയില്‍ വര്‍ധന നേരിടുന്നതായും മന്ത്രി സന്തോഷ്‌കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha