3000 രൂപയ്ക്കൊരു ആഡംബര റിസോര്‍ട്ട്
ഭാഗ്യം ആര്‍ക്കും എന്തും എങ്ങനെയും വരാം.എന്നാല്‍ ഓസ്ട്രേലിയക്കാരന് ജോഷ്യക്ക് വന്നതാണ് ഭാഗ്യം.എന്താണെന്നല്ലേ!! കിടിലന്‍ ഒരു ആഡംബര റിസോര്‍ടാണ് കക്ഷിക്ക് നിസാര വിലക്ക് കിട്ടിയത് .വെറും 49 ഡോളര്‍ അതായത് നമ്മുടെ 3234 രൂപ .
പസിഫിക് സമുദ്രത്തിലെ ദ്വീപ് സമൂഹമാണ് ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രൊനേഷ്യ. ഇതില്‍ കൊസ്റെ ദ്വീപിലാണ് നോട്ടിലസ് റിസോര്‍ട്ട്.ബ്രിസ്ബെയ്നില്നിന്ന് 3800 കിലോമീറ്റര്‍ അകലെയാണ് മൈക്രോനേഷ്യന്‍ ദ്വീപ്. നാലു ദ്വീപുകള്‍ ചേര്‍ന്നതാണിത്. 20 വര്‍ഷം മുന്‍പ് ഓസ്ട്രേലിയന്‍ ദമ്പതികളാണ് ഇവിടെ റിസോര്‍ട് തുടങ്ങിയത്.
മനോഹരമായ ദ്വീപ്. ഇടതൂര്‍ന്ന വനവും ഗുഹകളും, പവിഴപ്പുറ്റുകളും നിറഞ്ഞതാണ് ദ്വീപ്. ഇവര്‍ക്കു പ്രായമായതോടെ മക്കളും കൊച്ചു മക്കളുമൊത്ത് ഓസ്ട്രേലിയയിലേക്ക് താമസം മാറ്റാനാണ് തീരുമാനം. പക്ഷേ റിസോര്‍ട് ലേലത്തില്‍ വില്ക്കാന് ഒരുക്കമല്ല. പ്രകൃതിയെ സ്നേഹിക്കുകയും, റിസോര്‍ട് കാത്തുസൂക്ഷിക്കുകയും ചെയ്യാന്‍ തയാറുള്ള ഒരാള്‍ക്കു കൈമാറാന്‍ ഒടുവില്‍ തീരുമാനിച്ചു.
വന്‍ ലാഭത്തിലാണ് റിസോര്‍ട് പ്രവര്‍ത്തിക്കുന്നത്. ബാധ്യത ഒന്നുമില്ല. ആവശ്യത്തിനു ജീവനക്കാരും. 16 മുറികളുള്ള റിസോര്‍ടിന് പുതിയ ഉടമയെ കണ്ടെത്താന്നറുക്കെടുപ്പ് നടത്തി. ഭാഗ്യം വീണത് ജോഷ്യയ്ക്കും. 150 രാജ്യങ്ങളിലെ 75,485 പേര്‍ക്കാണ് ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിറ്റഴിച്ചത്. വില 49 ഡോളര്‍. കൂടുതല്‍ ടിക്കറ്റെടുത്താല്‍ കിഴിവും ലഭിക്കും. ജോഷ്യ മൂന്നു ടിക്കറ്റുകള്‍ എടുത്തിരുന്നു.
https://www.facebook.com/Malayalivartha