ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളുടെ കടം 42,000 കോടി രൂപയാണ് .2016 മെയ് വരെയുള്ള കണക്കാണ് ആര്‍ ബി ഐ പുറത്തുവിട്ടത്. 2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് പോലും മൊത്ത ബാധ്യത 27000 കോടി മാത്രമായിരുന്നു എന്നറിയുമ്പോളാണ് കണക്കുകളുടെ ഭീകരത മനസിലാവുക .
ഷോപ്പിങിനും മറ്റുമായി ഉപഭോക്താക്കള്‍ മുടക്കുന്നതിന്റെ പല മടങ്ങ് തുകയാണ് പലിശയിനത്തിലും മറ്റുമായി ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്നത്. ഇതിന് പ്രധാന കാരണം ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശനിരക്കിലെ വര്‍ധനയാണ്.36 ശതമാനം മുതല്‍ 48 ശതമാനംവരെയാണ് നിരക്ക് വര്‍ധന.ഇത് ഉപഭോക്താക്കളില്‍ ഉണ്ടാക്കി വയ്ക്കുന്ന ബാധ്യത ചെറുതല്ല .
ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച ശേഷം യഥാസമയം പണം തിരികെ അടച്ചില്ലെങ്കില്‍ വാന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകും.സാധനങ്ങള്‍ വാങ്ങിയ ശേഷം നിശ്ചിത സമയത്തിനുള്ളില്‍ പണം തിരികെയടക്കുക.ഇതില്‍ കാലതാമസം വരുത്തുന്ന പക്ഷം കനത്ത പലിശയായിരിക്കും നിങ്ങള്‍ക്ക് കൊടുക്കേണ്ടിവരിക.40 ശതമാനത്തിന് മുകളില്‍ വരെ പലിശ ഈടാക്കുന്ന കാര്‍ഡുകളുണ്ട്.
കാര്‍ഡ് ലിമിറ്റിന്റെ 50 ശതമാനത്തിലേറെ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.കാര്‍ഡ് ഉപയോഗങ്ങളുടെയും പണം കൈമാറ്റങ്ങളുടെയും വിവരങ്ങള്‍ ബാങ്കുകള്‍ യഥാവിധം കൈമാറുന്നുണ്ടോ എന്ന പരിശോധിക്കുക.ഒന്നില്‍കൂടുതല്‍ കാര്‍ഡുപയോഗിക്കുന്നവര്‍ ഉപയോഗം കഴിവതും പരിമിതപ്പെടുത്തുക.ഒരു കാരണവശാലും റിവാര്‍ഡ് പോയിന്റിനുവേണ്ടി പണം ചിലവാക്കാതിരിക്കുക.ചെലവാക്കാന്‍ കൂട്ടാനുള്ള കമ്പനിയുടെ തന്ത്രം മാത്രമാണിത്.
പണം തിരിച്ചടവിന് ഓട്ടോ ഡെബിറ്റ് സംവിധാനം ഉപയോഗിക്കാം.ഇങ്ങനെ പണം കൈമാറുന്നത് ശീലമാക്കിയാല്‍ വന്‍ബാധ്യത വരാതെനോക്കാമെന്നുമാത്രമല്ല. പണം തിരിച്ചടവ് യഥാസമയം മറക്കാതെ നടത്തുകയും ചെയ്യാം. ഒപ്പം തന്നെ ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റുകളും സൂക്ഷ്മമായി പരിശോധിക്കുക .
https://www.facebook.com/Malayalivartha