വാഹന ഇന്‍ഷുറന്‍സിനെ പറ്റി അറിയേണ്ടതെല്ലാം
ഏതൊരു വാഹനവും ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ അടിസ്ഥാനപരമായി കാര്യങ്ങള്‍ അറിഞ്ഞാല്‍, ശരിയായ രീതിയില്‍, കുറഞ്ഞ നിരക്കില്‍ ഇന്‍ഷുര്‍ ചെയ്യാനാകും. വണ്ടി മറ്റൊരാളുടെ വണ്ടിയുമായി കൂട്ടി ഇടിച്ചു കേടുപാടുകള്‍ പറ്റിയാല്‍ റിപ്പയര്‍ ചെയ്‌തെടുക്കുന്നതിനുള്ള ചെലവ്, അപകടം വരുത്തിവച്ച വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്നാണോ കേടുപറ്റിയവാഹനത്തിന്റെ പോളിസിയില്‍ നിന്നാണോ വാങ്ങിയെടുക്കേണ്ടത് എന്ന സംശയം പലര്‍ക്കുമുണ്ട്. വിവിധ താരം ഇന്‍ഷുറന്‍സുകളെ പറ്റിയും ക്ലെയിമുകളെ കുറിച്ചുമാണ് ഇവിടെ പറയുന്നത്.
രണ്ടുതരം പോളിസികളാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ മോട്ടോര്‍ വാഹനങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുന്നതിനായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. മോട്ടോര്‍ വാഹന നിയമം അനുസരിച്ച്, നിരത്തിലോടുന്ന വാഹനങ്ങള്‍ക്കെല്ലാം നിര്‍ബന്ധമായും എടുത്തിരിക്കേണ്ട അടിസ്ഥാനപരിരക്ഷകള്‍ മാത്രം ഉള്‍പ്പെടുന്ന പോളിസികളായ തേഡ് പാര്‍ട്ടി പോളിസികളാണ് ഒന്നാമത്തേത്. ഇന്‍ഷുര്‍ ചെയ്തിട്ടുള്ള വാഹനം ഓടിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് സംഭവിക്കുന്ന പരിക്കുകള്‍, ജീവഹാനി എന്നിവയ്ക്കും മറ്റു വാഹനങ്ങളുള്‍പ്പെടെ വസ്തുവകകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള പോളിസികളാണ് ഇവ. വാഹനമുടമയ്ക്കും െ്രെഡവര്‍ തുടങ്ങിയ ജോലിക്കാര്‍ക്കും വാഹനത്തിലെ യാത്രക്കാര്‍ക്കും വാഹനാപകടം മൂലം സംഭവിക്കുന്ന പരുക്കുകള്‍ക്കും ജീവഹാനിക്കും അധികമായി പരിരക്ഷ തേഡ് പാര്‍ട്ടി പോളിസികളില്‍ വാങ്ങാവുന്നതാണ്. വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ വസ്തുവകകള്‍ക്ക് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രകാരം പരമാവധി ലഭിക്കാവുന്ന നഷ്ടപരിഹാരം ഏഴര ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ന്മ മറ്റു വാഹനങ്ങള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ക്ക് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം നല്‍കുമെങ്കിലും പോളിസിയുടമയുടെ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകള്‍ക്ക് ഇതു പ്രകാരം നഷ്ടപരിഹാരം ലഭിക്കുന്നില്ല. വാഹനങ്ങള്‍ മോഷണം പോകുമ്പോഴും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രകാരം നഷ്ടപരിഹാരം ലഭിക്കില്ല.
ഇന്‍ഷുര്‍ ചെയ്യുന്ന വാഹനത്തിന് ക്ലെയിം ഒന്നും ഇല്ലെങ്കില്‍ ഓരോ വര്‍ഷവും ഇന്‍ഷുര്‍ ചെയ്യുന്ന വ്യക്തിക്ക് 'നോ ക്ലെയിം ബോണസ്' ലഭ്യമാണ്. ഇത് പോളിസി പുതുക്കുമ്പോള്‍ കിട്ടുന്നുണ്ടെന്നു ഉറപ്പുവരുത്തണം
മറ്റു വാഹനങ്ങള്‍ മൂലമുണ്ടാകുന്ന കേടുപാടുകള്‍ക്ക് തേഡ് പാര്‍ട്ടി ക്ലെയിം സമര്‍പ്പിക്കണമെങ്കില്‍ അപകടം പോലീസില്‍ അറിയിച്ച് പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വാഹനത്തിന് സംഭവിച്ചിരിക്കുന്ന കേടുപാടുകള്‍ സംബന്ധിച്ച അംഗീകൃത സര്‍വേയര്‍മാരുടെ റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം െ്രെടബ്യൂണലുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കോംപ്രിഹെന്‍സീവ് പോളിസികളില്‍ ലളിതമായ നടപടികളിലൂടെ എളുപ്പം ക്ലെയിം നേടിയെടുക്കാമെന്നത് തേഡ് പാര്‍ട്ടി പോളിസികളിലൂടെ നിയമപരമായി നീങ്ങുന്നതില്‍നിന്ന് വാഹനമുടമകളെ നിരുത്സാഹപ്പെടുത്തുന്നു. വാഹനത്തിനുണ്ടായിരിക്കുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനു വേണ്ടിവരുന്ന ചെലവ്, നഷ്ടപ്പെടേണ്ടി വരുന്ന നോ ക്ലെയിം ബോണസ്, നിയമ നടപടികള്‍ക്കും മറ്റും വേണ്ടിവരുന്ന സമയനഷ്ടം എന്നിവയൊക്കെ കണക്കിലെടുത്ത്, ഏതു മാര്‍ഗം സ്വീകരിക്കണമെന്നു തീരുമാനമെടുക്കാം.
വാഹനത്തിന് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
പുതിയ വാഹനം വാങ്ങുമ്പോള്‍ ഡീലര്‍ഷിപ്പ് നല്‍കുന്ന ഇന്‍ഷുറന്‍സാണ് മിക്കവരും സ്വീകരിക്കുക. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നേരിട്ട് ഇന്‍ഷുറന്‍സ് എടുത്താല്‍ 60 ശതമാനം വരെ ഇളവ് നേടാം.
പഴയ വാഹനത്തിന് നോ ക്ലെയിം ബോണസ് ഉണ്ടെങ്കില്‍ പുതിയ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വരെ ലാഭിക്കാം.
ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാന്‍ മറ്റൊരു നല്ല മാര്‍ഗമാണ് വോളന്ററി എക്‌സസ്. അപകടം നടന്നശേഷമുള്ള അറ്റകുറ്റപ്പണികള്‍ക്ക് നിശ്ചിതതുക വരെ നിങ്ങള്‍തന്നെ മുടക്കാമെന്ന് സമ്മതിച്ചാല്‍ പ്രീമിയത്തില്‍ ഇളവ് ലഭിക്കും. കാറുകളുടെ കാര്യത്തില്‍ 2,500 രൂപ / 5,000 രൂപ / 7,500 രൂപ / 15,000 രൂപ എന്നീ നിരക്കുകളിലുള്ള അറ്റകുറ്റപ്പണി ചെലവുകള്‍ക്ക് യഥാക്രമം 750 രൂപ / 1,500 രൂപ / 2,000 രൂപ /2,500 രൂപ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുറവ് കിട്ടും.
നിങ്ങളുടെ സമീപപ്രദേശത്ത് ഓഫീസുള്ള കമ്പനി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. അപകടമോ മറ്റോ പറ്റിയാല്‍ ക്ലെയിം നടപടികള്‍ എളുപ്പമാക്കുന്നതിന് അതുപകരിക്കും.
പോളിസിയുടെ വ്യവസ്ഥകള്‍ സമയമെടുത്ത് വായിച്ച് മനസിലാക്കിയ ശേഷം മാത്രമേ പോളിസി എടുക്കാവൂ. ക്ലെയിം തീര്‍പ്പാക്കുന്ന വ്യവസ്ഥകള്‍ പ്രത്യേകം ശ്രദ്ധിക്കുക.അതുപോലെ വാഹനത്തിന്റെ വിവരങ്ങള്‍ പോളിസിയില്‍ ചേര്‍ത്തിരിക്കുന്നത് കൃത്യമായാണെന്ന് ഉറപ്പുവരുത്തുക.ഉടമയുടെ പേരും വിലാസവും എന്‍ജിന്‍ നമ്പര്‍ , ഷാസി നമ്പര്‍ ,രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ ആര്‍സി ബുക്കിലേതുമായി ഒത്തുനോക്കുക. അല്ലാത്ത പക്ഷം ക്ലെയിം ചെയ്യുമ്പോള്‍ തടസ്സങ്ങള്‍ നേരിടും.
വാഹനാപകടം സംഭവിച്ചാല്‍ ക്ലെയിം തീര്‍പ്പാക്കുന്ന സമയത്ത് സാധാരണയായി റബ്ബര്‍ , നൈലോണ്‍, പ്ലാസ്റ്റിക്, ടയര്‍, ബാറ്ററി, എയര്‍ബാഗ് തുടങ്ങിയവക്ക് 50 ശതമാനവും ഫൈബര്‍ ഗ്ലാസ് ഘടകങ്ങള്‍ക്ക് 30 ശതമാനവും തേയ്!മാനം കണക്കാക്കി മാത്രമെ ക്ലെയിം നല്‍കൂ. ലോഹസാമഗ്രികള്‍ക്ക് ഒരുവര്‍ഷം ശരാശരി 5% തേയ്മാനം കണക്കാക്കുന്നുണ്ട്. ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് എടുത്താല്‍ മേല്‍പ്പറഞ്ഞ തേയ്മാനം കണക്കാക്കാതെ ക്ലെയിം നേടാം. പുതിയ വാഹനങ്ങള്‍ക്ക് ഈ പോളിസി എടുക്കുന്നതാണ് ഉത്തമം.
സ്റ്റീരിയോ , റിവേഴ്‌സ്! പാര്‍ക്കിങ് അസിസ്റ്റ് , സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ ആക്‌സസറികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാവും. ഇതിനായി ഇന്‍ഷുറന്‍സ് പ്രൊപ്പോസല്‍ ഫോമില്‍ ഈ ആക്‌സസറികള്‍ കൂടി ചേര്‍ത്താല്‍ മതി. ഇതിനായി കൂടുതല്‍ തുക പ്രീമിയമായി അടയ്‌ക്കേണ്ടതുണ്ട്.
സ്റ്റിയറിങ് ലോക്ക് , ആന്റി തെഫ്ട് അലാം, ഗീയര്‍ ലിവര്‍ ലോക്ക് തുടങ്ങിയ, വാഹനമോഷണം തടയാനുള്ള ഉപകരണങ്ങള്‍ വാഹനത്തില്‍ ഘടിപ്പിച്ചാല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും.
വാഹന ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ഒരിക്കലും മുടങ്ങരുത്. അഥവാ മുടങ്ങിയാല്‍ വാഹനം ഇന്‍ഷുറന്‍സ് കമ്പനിക്ക് പരിശോധിക്കാന്‍ അധികാരമുണ്ട്. മാത്രമല്ല, കാലാവധി കഴിഞ്ഞ് 90 ദിവസത്തിനകം പുതുക്കിയില്ലെങ്കില്‍ നോ ക്ലെയിം ബോണസ് നഷ്ടപ്പെടും.ഒരു വാഹനം വേറൊരാള്‍ക്ക് വില്‍ക്കുമ്പോള്‍ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇക്കാര്യം സൂചിപ്പിച്ചു 15 ദിവസത്തിനകം ഇന്‍ഷുറന്‍സും മാറ്റേണ്ടതാണ്.
https://www.facebook.com/Malayalivartha