4 ലക്ഷം തൊഴിലവസരങ്ങള്‍ ഒരുക്കി ടൂറിസം മേഖല
അടുത്ത 5 വര്ഷം കൊണ്ട് അതായത് 2021നകം ടൂറിസം രംഗത്ത് വാന്‍ കുതിച്ചുചാട്ടം ഉറപ്പാക്കാനൊരുങ്ങി സംസ്ഥാന ടൂറിസംവകുപ്പ് .കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുക, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 50% വര്‍ധന വരുത്തുക, അടുത്ത 5 വര്ഷം കൊണ്ട് നടപ്പാക്കാനുള്ള ടൂറിസം വകുപ്പ് പദ്ധതികളാണ് ഇവ . തളരുന്ന കേരള ടൂറിസം ബ്രാന്‍ഡിനെ പുനരുജ്ജീവിപ്പിക്കാനും പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താനുമുള്ള മാര്‍ഗങ്ങള്‍ അതില്‍ അക്കമിട്ടു നിരത്തുന്നു.
കൊച്ചിയെ ഇന്ത്യയുടെ ആര്‍ട് തലസ്ഥാനമാക്കി മാറ്റുക, വനങ്ങളില്‍ പരിസ്ഥിതി സൗഹൃദ സാഹസിക പാക്കേജുകള്‍ ഏര്‍പ്പെടുത്തുക, മലബാറിനെ ടൂറിസം ഭൂപടത്തില്‍ ശക്തമായി പ്രതിഷ്ഠിക്കുക, മുസിരിസ് പൈതൃക ടൂറിസം പദ്ധതി വിപുലമാക്കുക എന്നിവയാണു പുതിയ ആകര്‍ഷണങ്ങളായി അവതരിപ്പിക്കുന്നത്. നിലവില്‍ തലമുതിര്‍ന്ന സഞ്ചാരികളാണു വിദേശത്തു നിന്നു കൂടുതലും എത്തുന്നതെന്ന സ്ഥിതി മാറ്റി യുവ സഞ്ചാരികളേയും വിദ്യാര്‍ഥികളേയും സാഹസികരേയും ആകര്‍ഷിക്കണം. അതിനായി ട്രെക്കിങ് റൂട്ടുകളും ക്യാംപിങ് സൈറ്റുകളും കണ്ടെത്തണം.മലബാറില്‍ വന്‍കിട ടൂറിസം നിക്ഷേപകര്‍ വരണം. മുസിരിസിലെ പോലെ തലശേരിയിലും പൈതൃക ടൂറിസം റൂട്ട് സ്ഥാപിക്കണം.
കൊച്ചി മുസിരിസ് ബിനാലെ സൃഷ്ടിച്ച പ്രശസ്തി ഉപയോഗിച്ചു മോഡേണ്‍ ആര്‍ട്ടിനായി പുതിയ ആര്‍ട് ഗാലറികളും മറ്റും സൃഷ്ടിച്ച് വര്‍ഷം മുഴുവന്‍ കലാസ്വാദക സഞ്ചാരികള്‍ എത്തുന്ന സ്ഥിതി വരുത്തണം. കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളില്‍ 55% പാശ്ചാത്യ ലോകത്തു നിന്നായതിനാല്‍ കൊച്ചിയെ ആര്‍ട് തലസ്ഥാനമായി അവതരിപ്പിക്കുന്നത് സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് അനുമാനം. 10 ക്രാഫ്റ്റ് വില്ലേജുകളും സ്ഥാപിക്കണം. മുസിരിസ് പൈതൃക ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായെങ്കിലും ഈ റൂട്ടില്‍ കൂടുതല്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വന്നാല്‍ മാത്രമേ സഞ്ചാരികളുടെ കുത്തൊഴുക്ക് ഉണ്ടാകൂ എന്നും അവതരണത്തില്‍ ചൂണ്ടിക്കാട്ടി.
കൂടുതല്‍ സേവന ദാതാക്കളെ ടൂറിസം മുഖ്യധാരയിലേക്ക് ആകര്‍ഷിക്കുക വഴി നേടാവുന്ന ലക്ഷ്യങ്ങള്‍ ഇവയാണ്: നിലവിലുള്ള ഹോട്ടല്‍–റിസോര്‍ട്ട് മുറികളുടെ എണ്ണം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കണം, ആയിരം ക്ലാസിഫൈഡ് ഹോംസ്‌റ്റേകള്‍ കൂടി, അഷ്ടമുടി–മലബാര്‍ കായലുകളില്‍ 500 ഹൗസ്‌ബോട്ട്, 50 തോട്ടങ്ങളിലെ സംരംഭകര്‍ ടൂറിസത്തിലേക്കു തിരിയണം, മുപ്പതു ട്രെക്കിങ് റൂട്ടുകള്‍, 30 ക്യാംപിങ് കേന്ദ്രങ്ങള്‍, 10 സാഹസിക കായിക കേന്ദ്രങ്ങള്‍.
ആഭ്യന്തര ടൂറിസ്റ്റുകളുടെ (നിലവില്‍ ഒരു കോടിയിലേറെ) എണ്ണം 50% വര്‍ധിപ്പിക്കാന്‍ ഹണിമൂണ്‍, കുടുംബ, കോര്‍പറേറ്റ് പാക്കേജുകള്‍ കൂടുതലായുണ്ടാവണം. ചാര്‍ട്ടേഡ് ടൂറിസ്റ്റ് ട്രെയിനുകളും അന്തര്‍ സംസ്ഥാന ട്രെയിനുകളില്‍ പ്രത്യേക കോച്ചും ഏര്‍പ്പെടുത്തണം. വിദേശ സഞ്ചാരികളുടെ (നിലവി!ല്‍ 10 ലക്ഷത്തിലേറെ) എണ്ണം ഇരട്ടിയാക്കാന്‍ ബ്രിട്ടനില്‍ നിന്നും റഷ്യയില്‍ നിന്നും കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരണം. കേരളത്തിലേക്കുള്ള വിമാന കണക്ടിവിറ്റി പോരെന്ന പ്രശ്‌നം പരിഹരിക്കാന്‍ വ്യോമയാന ശൃംഖല ശക്തിപ്പെടുത്തണം.
അബ്കാരി നയവും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇല്ലായ്മയും നഗരങ്ങളില്‍ മാലിന്യ സംസ്‌കരണം നടക്കാത്തതും ടൂറിസം വളര്‍ച്ചയെ തടയുകയാണെന്നും ടൂറിസം വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha