കാത്തിരിപ്പിനൊടുവില്‍ ജി. എസ്. ടി ബില്‍ പാസ്സാക്കി.
യു.പി.എ സര്‍ക്കാര്‍ ഇതിന് കരട് നിയമവും തയ്യാറാക്കി. അക്കാലത്ത് ഇതിനെ എതിര്‍ത്തത് ബി.ജെ.പി ഭരിച്ച സംസ്ഥാനങ്ങളാണ്. പില്‍ക്കാലത്ത് ബിജെപിയുടെ പ്രകടനപത്രികയില്‍ തന്നെ ജിഎസ്ടി നടപ്പാക്കുമെന്ന വാഗ്ദാനമുണ്ടായിരുന്നു. ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസായി ജി.എസ്.ടിയുടെ മുഖ്യശത്രു. ഇതിനോടകം ലോക്‌സഭയില്‍ അവതരിപ്പിച്ചു പാസ്സാക്കി. രാജ്യസഭയിലും ബില്‍ പാസ്സായെങ്കിലും രാജ്യത്തെ പകുതിയിലേറെ സംസ്ഥാന നിയമസഭകളും കൂടി ബില്‍ പാസ്സാക്കേണ്ടതായിട്ടുണ്ട്.
ബില്ലില്‍ സര്‍ക്കാര്‍ വരുത്തിയ പ്രധാന ഭേദഗതികള്‍: അന്തഃസംസ്ഥാനവാണിജ്യത്തില്‍ കേന്ദ്രം ഒരുശതമാനം അധികനികുതിചുമത്തുന്നത് ഇല്ലാതാക്കും സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം അഞ്ചുവര്‍ഷത്തേക്ക് നികത്തുന്നത് ഉറപ്പാക്കാന്‍ വ്യവസ്ഥ. നികുതിസംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലോ സംസ്ഥാനങ്ങള്‍ തമ്മിലോ തര്‍ക്കമുണ്ടായാല്‍ തീരുമാനമെടുക്കുന്നതിന് ജി.എസ്.ടി. കൗണ്‍സില്‍ പ്രത്യേക സംവിധാനമുണ്ടാക്കണം. കേന്ദ്ര ധനകാര്യസഹമന്ത്രി, സംസ്ഥാന ധനമന്ത്രിമാര്‍ (അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ നിര്‍ദേശിക്കുന്ന മറ്റു മന്ത്രിമാര്‍) എന്നിവരടങ്ങുന്നതാണ് കൗണ്‍സില്‍. അന്തഃസംസ്ഥാന ഇടപാടുകളില്‍ കേന്ദ്രം ചുമത്തുന്ന ഇന്റഗ്രേറ്റഡ് ജി.എസ്.ടി.(ഐ.ജി.എസ്.ടി.) സംബന്ധിച്ച് വ്യക്തതവരുത്തി.
ഐ.ജി.എസ്.ടി. എന്ന വാക്കുതന്നെ മാറ്റിക്കൊണ്ട് 'അന്തഃസംസ്ഥാന കച്ചവടവാണിജ്യങ്ങളില്‍ ചുമത്തുന്ന ചരക്കുസേവനനികുതി' എന്നു വ്യക്തമാക്കി. കേന്ദ്ര ജി.എസ്.ടി.യും ഐ.ജി.എസ്.ടി.യിലെ കേന്ദ്രത്തിന്റെ പങ്കും കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിടുമെന്നും ഭേദഗതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha