ഒളിമ്പിക്‌സ്:ബ്രസീലിന്റെ ചെലവെത്ര?
ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ ഇപ്പോള്‍ റിയോയിലാണ്.ലോകം കാത്തിരുന്ന കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു കഴിഞ്ഞു.ആദ്യമായാണ് ഒരു തെക്കേ അമേരിക്കന്‍ രാജ്യം ഒളിംപിക്‌സിന് ആതിഥ്യം വഹിക്കുന്നത്. രണ്ടു ലോക മത്സരങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി എത്തിയെന്ന പ്രത്യേകതയും റിയോ ഒളിംപിക്‌സിനുണ്ട്. കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനും വേദിയായത് റിയോയാണ്.
ലോക കായിക മത്സരങ്ങള്‍ ഒരു നാട്ടിലേക്ക് എത്തുമ്പോള്‍ ആ രാജ്യത്തിനു സമഗ്രമായ മാറ്റമാണു സംഭവിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്ന നഗരത്തിന്റെ നവീകരണത്തിനും ആ രാജ്യം ശതകോടികള്‍ ചെലവഴിക്കും. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാകും കായിക മാമാങ്കങ്ങള്‍ ഒരു രാജ്യത്തേക്ക് എത്തിക്കുക എന്നാണു കണക്ക്. രാജ്യാന്തര ടൂറിസം ഭൂപടത്തില്‍ ഇടം നേടാനും ആ രാജ്യത്തിനു സാധിക്കും.
അടിസ്ഥാന സൗകര്യ വികസനം ആ രാജ്യത്തിന്റെ ഭാവിക്കും മുതല്‍ക്കൂട്ടാകും. 3.8 ലക്ഷം വിദേശ വിനോദ സഞ്ചാരികളാകും ഒളിംപിക്‌സ് നടക്കുന്ന സമയത്തു മാത്രം റിയോയിലേക്ക് എത്തുകയെന്നാണു ബ്രസീലിയന്‍ ടൂറിസം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവചനം. ബ്രസീലിലെ പ്രസിദ്ധമായ െ്രെകസ്റ്റ് ദ് റെഡീമര്‍ പ്രതിമ കാണാന്‍ 2014ല്‍ എത്തിയതു 59 ലക്ഷം പേരാണ്. ഇതില്‍ 22 ലക്ഷം പേരും ലോകകപ്പ് ഫുട്‌ബോള്‍ നടന്ന സമയത്താണ് എത്തിയതെന്നുള്ള കണക്കാണു ബ്രസീലിയന്‍ ടൂറിസം ഇന്‍സ്റ്റിറ്റിയൂട്ട് ഒളിംപിക്‌സ് സന്ദര്‍ശകരുടെ എണ്ണത്തെ സാധൂകരിക്കാന്‍ നിരത്തുന്ന കണക്ക്.
വിവിധ വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിടുന്ന കണക്കു പ്രകാരം 670 കോടി രൂപയാണു ബ്രസീല്‍ റിയോ ഒളിംപിക്‌സിനായി ഇതുവരെ ചെലവഴിച്ചിരിക്കുന്നത്. ഒളിംപിക്‌സ് നടക്കുന്ന സമയത്തെ വൈദ്യുതി വിതരണത്തിന് അഞ്ചു കോടിയോളം രൂപ വേണ്ടിവരുമെന്നും പറയുന്നു.
രണ്ടു ലോക കായിക മേളകള്‍ക്ക് രണ്ടു വര്‍ഷത്തിനിടെ ആതിഥ്യം വഹിക്കേണ്ടി വരുന്നതു ബ്രസീലിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കുമെന്നു കരുതുന്നവരും ചെറുതല്ല.
ഈയിടെ തെക്കേ അമേരിക്കന്‍ രാജ്യങ്ങളെ പിടിച്ചുലച്ച സിക വൈറസ് ഭീഷണിയും രാജ്യത്തെ ചെറുതല്ലാതെ ബാധിച്ചിട്ടുണ്ട്. ബ്രസീല്‍ കണക്കു കൂട്ടിയതിനേക്കാള്‍ കൂടുതല്‍ തുക ഇപ്പോള്‍ത്തന്നെ ഒളിംപിക്‌സിനായി ചെലവഴിച്ചു കഴിഞ്ഞു. എന്നിട്ടും ഒരുക്കങ്ങളില്‍ രാജ്യാന്തര സമൂഹം ഇപ്പോഴും മതിപ്പു പ്രകടിപ്പിക്കുന്നുമില്ല. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതും ജിഡിപി റേറ്റിലുണ്ടാകുന്ന കുറവും ബ്രസീലിനെ ഭാവിയില്‍ പിടിച്ചു കുലുക്കുമെന്നാണു രാജ്യാന്തര സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha