പരിസ്ഥിതി സെസ് നല്‍കാന്‍ തയാറെന്ന് മെഴ്‌സിഡസ്.
ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയാല്‍ പരിസ്ഥിതി സെസ് നല്‍കാന്‍ തയാറാണെന്ന് ജര്‍മന്‍ ആഡംബരക്കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ്.വിലയുടെ ഒരു ശതമാനം പരിസ്ഥിതി സെസായി നല്‍കാന്‍ തയാറാണെന്ന് മെഴ്‌സിഡീസ് ബെന്‍സ് സുപ്രീംകോടതിയെ അറിയിച്ചു.
എന്‍ജിന്‍ ശേഷി 2000 സിസിയില്‍ അധികമുള്ള ഡീസല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഡല്‍ഹി ഉള്‍പ്പെടുന്ന ദേശീയ തലസ്ഥാന മേഖലയില്‍ സുപ്രീംകോടതി നിരോധിച്ചിരുന്നു. പരിസ്ഥിതി സെസ് നല്‍കിയാല്‍ റജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കുന്നതു പരിഗണിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണു മെഴ്‌സിഡീസ് തുക നല്‍കാന്‍ സന്നദ്ധത അറിയിച്ചത്.
ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിന്റെ ബെഞ്ചിനു മുന്‍പാകെയാണ് ഇക്കാര്യം മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ പരാശരന്‍ അറിയിച്ചത്. വെള്ളിയാഴ്ച കോടതി ഇക്കാര്യം പരിഗണിക്കും.
https://www.facebook.com/Malayalivartha