ഇന്ത്യയില്‍ മൊബൈല്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ 55,000
രാജ്യത്ത് 55,000 ഗ്രാമങ്ങളില്‍ മൊബൈല്‍ കവറേജ് ഇല്ലെന്ന് വാര്‍ത്താ വിനിമയ സഹമന്ത്രി മനോജ് സിന്‍ഹ രാജ്യസഭയെ അറിയിച്ചു. കേരളം, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളില്‍ എല്ലാ ഗ്രാമങ്ങളിലും മൊബൈല്‍ ഫോണ്‍ സേവനം എത്തുന്നുണ്ട്. മൊബൈല്‍ കോവേജ് ഇല്ലാത്ത ഗ്രാമങ്ങളില്‍ ഈ സൗകര്യം ഘട്ടം ഘട്ടമായി നടപ്പില്‍ വരുത്തുമെന്നും മന്ത്രി അറിയിച്ചു.പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും,ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്കുമായിരിക്കും മുന്‍ഗണന ലഭിക്കുക.
മൊബൈല്‍ കവറേജ് ഇല്ലാത്ത ഗ്രാമങ്ങളുടെ എണ്ണത്തില്‍ ഒഡിഷയാണ് ഒന്നാമത്. ഒഡിഷയില്‍ 10,398 ഗ്രാമങ്ങളില്‍ മൊബൈല്‍ ടെലികോം എത്തിയിട്ടില്ല. ജാര്‍ഖണ്ഡ് (5949 ഗ്രാമങ്ങള്‍), മധ്യപ്രദേശ് (5926), ഛത്തീസ്ഗഡ് (4041), ആന്ധ്രാപ്രദേശ് (3812) എന്നിവയാണ് തൊട്ടടുത്ത്. രാജ്യത്തെ 5,93,601 ഗ്രാമങ്ങളില്‍ 5,81,183 എണ്ണത്തിലും പബ്ലിക് ടെലിഫോണ്‍ സൗകര്യമുണ്ട്.
https://www.facebook.com/Malayalivartha