25,00 ഓണച്ചന്തകളൊരുക്കാന്‍ കണ്‍സ്യുമര്‍ഫെഡ്
കണ്‍സ്യൂമര്‍ഫെഡ് 2500 ഓണച്ചന്ത ഒരുക്കുന്നു. അത്തത്തിന് ആരംഭിച്ച് ഉത്രാടം വരെയുള്ള ദിവസങ്ങളിലാവും ചന്തകള്‍. പ്രാദേശിക തലത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയാവും ചന്തകള്‍ നടത്തുക. 200 കോടി രൂപയുടെ സാധനങ്ങള്‍ ഓണച്ചന്തകളില്‍ ലഭ്യമാക്കുമെന്നും ഇതിന് 3050 കോടി രൂപ സബ്‌സിഡി ലഭ്യമാക്കാനാണു ശ്രമിക്കുന്നതെന്നും മാനേജിങ് ഡയറക്ടര്‍ ഡോ. എം.രാമനുണ്ണി അറിയിച്ചു.
40 അവശ്യ ഇനങ്ങള്‍ അടങ്ങുന്ന ബാസ്‌കറ്റാണു പ്രാഥമിക സംഘങ്ങള്‍ വഴി ലഭ്യമാക്കുന്നത്. കാര്‍ഡ് ഒന്നിന് അഞ്ചു കിലോ അരി, ഒരു കിലോ പഞ്ചസാര, രണ്ടു കിലോ പച്ചരി, 500 ഗ്രാം ചെറുപയര്‍, വന്‍പയര്‍, തുവരപ്പരിപ്പ്, കടല, ഉഴുന്ന്, ഉണക്കമുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ സബ്‌സിഡി നിരക്കില്‍ നല്‍കും. നിത്യോപയോഗ സാധനങ്ങളായ ചെറുപയര്‍പരിപ്പ്, ഉണ്ടശര്‍ക്കര, അച്ചുവല്ലം, കടുക്, ജീരകം, ഉലുവ, പീസ് പരിപ്പ്, ബിരിയാണി അരി എന്നിവയും മാര്‍ക്കറ്റ് വിലയെക്കാള്‍ കുറവില്‍ ലഭ്യമാക്കും. പായസത്തിനാവശ്യമായ വിവിധതരം അടകളും മറ്റ് 17 ഇനം സാധനങ്ങളും ലഭ്യമാക്കുമെന്നും മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha