മൊബൈല്‍ ബുക്ക് ചെയ്തു, കിട്ടിയത് ചെമ്പ് തകിട്
മൊബൈലില്‍ വന്ന കോളിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ഫോണ്‍ ബുക്ക് ചെയ്തപ്പോള്‍ തപാല്‍വഴി ലഭിച്ചത് ചെമ്പുതകിടുകള്‍.വണ്ടിത്താവളം പൂളക്കാട് സ്വദേശി മുരളീധരനാണ് തട്ടിപ്പിനിരയായത്.പ്രമുഖ കമ്പനിയുടെ പേരിലായിരുന്നു ഫോണ്‍വിളി വന്നത്. കമ്പനി നടത്തിയ സമ്മാന തിരഞ്ഞെടുപ്പില്‍ മുരളീധരന്റെ നമ്പറിന് സമ്മാനം ലഭിച്ചെന്ന് വിളിച്ചറിയിക്കുകയായിരുന്നു.അതിനാല്‍ 17,500 രൂപ വിലയുള്ള സാംസങ് മൊബൈല്‍ 3,000 രൂപയ്ക്ക് തപാല്‍വഴി എത്തിക്കുമെന്നും വേണ്ടെങ്കില്‍ തിരിച്ചയയ്ക്കാമെന്നും പറഞ്ഞു.
ഒരാഴ്ചകഴിഞ്ഞ് വണ്ടിത്താവളം പോസ്‌റ്റോഫീസില്‍ പാഴ്‌സല്‍ എത്തിയിട്ടുണ്ടെന്ന് മൊബൈലില്‍ മെസേജ് ലഭിച്ചു. പണമടച്ച് പാഴ്‌സല്‍വാങ്ങി പൊട്ടിച്ചപ്പോള്‍ അതിനകത്ത് ചെമ്പ് തകിടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
മുരളീധരന്റെ മൊബൈലിലേക്ക് വന്ന നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ കോള്‍ എടുത്തില്ല. അരമണിക്കൂര്‍കഴിഞ്ഞ് മറ്റൊരു നമ്പറില്‍നിന്ന് അവര്‍ തിരിച്ചുവിളിക്കുകയായിരുന്നു. വിളിച്ചതൊരു സ്ത്രീ ആയിരുന്നെന്നും തമിഴിലാണ് സംസാരിച്ചതെന്നും മുരളീധരന്‍ പറയുന്നു.കിട്ടിയത് ചെമ്പുതകിടുകളാണെന്നറിയിച്ചപ്പോള്‍ പാഴ്‌സല്‍ മാറിയതാണെന്നും ഒരാഴ്ചയ്ക്കകം മൊബൈല്‍ എത്തിക്കാമെന്നും പറഞ്ഞു. ഒരാഴ്ചകഴിഞ്ഞ് വീണ്ടും ആ നമ്പറിലേക്ക് ബന്ധപ്പെട്ടപ്പോള്‍ ആദ്യം മലയാളത്തില്‍ സംസാരിക്കുകയും തട്ടിപ്പിനിരയായ ആളാണ് സംസാരിക്കുന്നതെന്ന് മനസിലാക്കി സംസാരം ഹിന്ദിയിലേക്ക് മാറ്റുകയും ചെയ്തു.തുടര്‍ന്ന് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. മീനാക്ഷിപുരം പോലീസ് പരാതിയിന്‍മേല്‍ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha