ഇന്‍ഫോസിസ്ആര്‍ ബി എസ് കരാര്‍ റദ്ദാക്കല്‍ : 3000 ജീവനക്കാരെ ബാധിക്കും
റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡ് പുതിയ ബാങ്ക് യുകെയില്‍ ആരംഭിക്കാനുള്ള തീരുമാനത്തില്‍നിന്നു പിന്‍മാറി. ഇത് ഐ ടി പങ്കാളിയായ ഇന്‍ഫോസിസിന് തിരിച്ചടിയായി. ഇടപാട് റദ്ദാക്കിയത് ഇന്‍ഫോസിസിന്റെ 3000 ജീവനക്കാരെ ബാധിക്കും. കഴിഞ്ഞയാഴ്ച തീരുമാനം റദ്ദാക്കിയതോടെ മൂവായിരത്തോളം പേരെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഇന്‍ഫോസിസ്.
ഇവരെ പിരിച്ചുവിടുകയല്ല മറ്റു പദ്ധതികളിലേക്കു പുനര്‍ വിന്യസിക്കുകയാണു ചെയ്യുകയെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കി. ഭൂരിഭാഗം പേരും ഇന്ത്യയില്‍ത്തന്നെയാണുള്ളത്. നാലു കോടി ഡോളര്‍ (270 കോടി രൂപ) നഷ്ടമാണ് ഇടപാടു നഷ്ടം മൂലം ഇന്‍ഫോസിസ് നേരിടേണ്ടി വരികയെന്നു വിദഗ്ധര്‍ പറയുന്നു.
ഇന്‍ഫോസിസിന്റെ ഓഹരി വില ഇന്നലെ ഒരു ശതമാനം ഇടിവ് നേരിട്ടു. വില്യംസ് ആന്‍ഡ് ഗ്ലെന്‍ എന്ന പേരില്‍ പ്രത്യേക ബാങ്ക് തുടങ്ങാനായിരുന്നു റോയല്‍ ബാങ്കിന്റെ തീരുമാനം. ഈ നീക്കം ഉപേക്ഷിക്കുന്നതായി കഴിഞ്ഞയാഴ്ച പ്രഖ്യാപനമുണ്ടായി. ഇതേത്തുടര്‍ന്ന്ഇ ന്‍ഫോസിസുമായുള്ള കരാര്‍ റദ്ദാകുകയും ചെയ്തു.
https://www.facebook.com/Malayalivartha