92 പൈസക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്
റയില്‍വേ ഏര്‍പ്പെടുത്തിയ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. യാത്രയ്ക്ക് മുന്‍പ് ടിക്കറ്റെടുക്കുമ്പോള്‍ 92 പൈസ അധികമായി നല്കിയാല് 10 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് ലഭിക്കും. ഇതാദ്യമായി റെയില്‍വെ അവതരിപ്പിച്ച പദ്ധതിക്ക് ആദ്യ 25 മണിക്കൂറിനുള്ളില്‍ തന്നെ അനുകൂല പ്രതികരണമാണ് ലഭിക്കുന്നത്.
ആദ്യത്തെ 25 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത യാത്രക്കാരില്‍ 40 ശതമാനം പേരും 92 പൈസ മുടക്കാന്‍ തയ്യാറായി. പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളിലെത്തുമ്പോഴേക്കും എല്ലാവരും ഇന്‍ഷൂറന്‍സ് പ്രയോജനപ്പെടുത്തുമെന്നുറപ്പാണ്. ഓരോ സെക്കന്റിലും ഒരാള്‍ വീതം ഇപ്പോള്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നുണ്ടെന്ന് റെയില്‍വെ അറിയിച്ചു.
https://www.facebook.com/Malayalivartha