ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പ്രവാസി നിക്ഷേപത്തില്‍ വന്‍ ഇടിവ്
ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപത്തില്‍ വന്‍ ഇടിവ് . ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയിലെ പ്രവാസി നിക്ഷേപം 60 ശതമാനം കുറഞ്ഞു.
ഈ കാലയളവില്‍ 276.5 കോടി ഡോളറാണ് എന്‍ആര്‍ഐ നിക്ഷേപത്തില്‍ കൂടിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് 702.8 കോടി ഡോളര്‍ വര്‍ധിച്ചതാണ്. സമീപകാലത്തൊന്നും ഇത്തരമൊരു ഇടിവ് പ്രവാസി നിക്ഷേപത്തില്‍ ഉണ്ടായിട്ടില്ല.
എന്‍ആര്‍ഇ (ആര്‍എ) നിക്ഷേപങ്ങളുടെ വര്‍ധന 532.8 കോടി ഡോളറില്‍നിന്ന് 289.1 കോടി ഡോളറിലേക്കു താണു. എഫ്‌സിഎന്‍ആര്‍-ബി നിക്ഷേപങ്ങള്‍ 140.7 കോടി ഡോളര്‍ വര്‍ധിച്ച സ്ഥാനത്ത് 36.7 കോടി ഡോളര്‍ കുറയുകയാണു ചെയ്തത്. എന്‍ആര്‍ഒ സ്‌കീമിലെ നിക്ഷേപം 29.3 കോടി ഡോളര്‍ വര്‍ധിച്ച സ്ഥാനത്തു കൂടിയത് 24.1 കോടി ഡോളര്‍ മാത്രം.
യൂറോപ്പിലും അമേരിക്കയിലും മറ്റുമുള്ള പ്രവാസികളാണ് എഫ്‌സിഎന്‍ആര്‍ (ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ്) നിക്ഷേപങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. രൂപ ഇനിയും താഴുമെന്ന കണക്കുകൂട്ടലിലാണ് അവര്‍ പണം പിന്‍വലിച്ചതെന്നു കണക്കാക്കുന്നു.
ഗള്‍ഫിലും മറ്റുള്ളവരാണ് എന്‍ആര്‍ഇ (ആര്‍എ) (നോണ്‍ റെസിഡന്റ് എക്‌സ്‌റ്റേണല്‍-റുപ്പീ അക്കൗണ്ട്) ഉപയോഗിക്കുന്നതു ഗള്‍ഫ് മേഖലയിലെ തൊഴില്‍ നഷ്ടങ്ങളും ശമ്പളം വെട്ടിക്കുറയ്ക്കലുമൊക്കെയാണ് ഈയിനം നിക്ഷേപം കുറയാനുള്ള മുഖ്യകാരണം.
അടുത്ത മാസങ്ങളില്‍ 2600 കോടി ഡോളറിന്റെ 2013-ലെ എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ കാലാവധിയാകുന്നുണ്ട്. അവ പിന്‍വലിക്കുമ്പോള്‍ ഡോളര്‍ നല്‍കാന്‍ റിസര്‍വ് ബാങ്കിനു വിദേശനാണ്യ ശേഖരത്തെ ആശ്രയിക്കേണ്ടി വരും എന്ന സൂചനയാണു പ്രവാസി നിക്ഷേപത്തിലെ ഇടിവ് നല്‍കുന്നത്. പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് ഇതൊരു വെല്ലുവിളിയാകും. റിസര്‍വ് ബാങ്കിന് 37100 കോടി ഡോളറിന്റെ ശേഖരമുണ്ട്.
https://www.facebook.com/Malayalivartha