ലോക സമ്പത്തിന്റെ പകുതിയോളം 85 ധനികരുടെ പക്കല്‍
ലോകസമ്പത്തിന്റെ ഏകദേശം പകുതിയോളം ഭാഗം 85 ധനികരുടെ കൈയ്യിലാണെന്നു പറയാനാവുമെന്ന് രാജ്യാന്തര ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനായ ഓക്‌സ്‌ഫാം. ലോക സാമ്പത്തിക ഫോറം നടക്കാനിരിക്കെ വര്‍ക്കിംഗ് ഫൊര്‍ ഫ്യൂ എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളതാണ് ഈ പരാമര്‍ശം. വികസിത-വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക അസമത്വവും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
വിവരങ്ങള്‍ ലഭ്യമായ 30 രാജ്യങ്ങളില്‍ 29-ലും ധനികരില്‍ നിന്നും ഈടാക്കുന്ന നികുതിയില്‍ ക്രമാനുഗതമായ കുറവാണ് കാണുന്നത്. തന്മൂലം ധനികര്‍ കൂടുതല്‍ ധനികരാകുന്നതിനോടൊപ്പം അവര്‍ക്ക് നികുതി ഇളവും ലഭിക്കുന്നുണ്ടെന്നാണ് കണക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്. കഴിഞ്ഞ 25 വര്‍ഷങ്ങളായി ലോകത്തെ സമ്പത്ത് മുഴുവന്‍ കുറച്ചു പേരിലേയ്‌ക്ക് മാത്രമായി എത്തിച്ചേര്‍ന്നിരിക്കുകയാണ്. അതായത് ലോകസമ്പത്തിന്റെ 46 ശതമാനം ഭാഗം, ലോക ജനസംഖ്യയിലെ ഒരു ശതമാനം മാത്രം വരുന്ന ആളുകളുടെ കൈകളിലാണ് എന്നാണ്. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നവര്‍, സമ്പത്ത് ഒരു ചെറിയ വിഭാഗത്തിലേയ്‌ക്ക് മാത്രം എത്തിച്ചേരുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ വേഗത്തില്‍ എടുക്കാന്‍ ഭരണകൂടങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഓക്‌സ്‌ഫാം റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
https://www.facebook.com/Malayalivartha