2005 ന് മുമ്പുള്ള നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുന്നു.
ന്യൂഡല്‍ഹി: 2005 നു മുമ്പ് പുറത്തിറങ്ങിയ എല്ലാ നോട്ടുകളും മാര്‍ച്ച് 31 -ഓടെ പൂര്‍ണമായും പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. വര്‍ഷം രേഖപ്പെടുത്താത്തതു കാരണം 2005 ന് മുമ്പ് പുറത്തിറങ്ങിയ നോട്ടുകള്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. അത്തരം നോട്ടുകള്‍ കൈവശമുള്ളവര്‍ ഏപ്രില്‍ ഒന്നു മുതല്‍ ബാങ്കുകളില്‍ കൊടുത്ത് പുതിയ നോട്ടുകള്‍ മാറ്റി വാങ്ങണമെന്ന് ആര്‍.ബി.ഐ അറിയിച്ചു. പൊതു ജനങ്ങള്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മാര്‍ച്ച് 31 നുശേഷവും 2005 ന് മുമ്പ് പുറത്തിറങ്ങിയ നോട്ടുകള്‍ക്ക് നിയമസാധുതയുണ്ടായിരിക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. അഞ്ഞൂറിന്റെയോ ആയിരത്തിന്റേയോ നോട്ടുകള്‍ പത്തെണ്ണത്തില്‍ കൂടുതലുണ്ടെങ്കില്‍ മാറ്റിവാങ്ങാന്‍ വരുമ്പോള്‍ തിരിച്ചറിയല്‍ രേഖ കൂടി കൊണ്ടു വരേണ്ടതാണ്.
https://www.facebook.com/Malayalivartha