റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം ഉയര്‍ത്തി
പലിശ നിരക്ക് അപ്രതീക്ഷിതമായി ഉയര്‍ത്തി റിസര്‍വ് ബാങ്ക് മൂന്നാം അവലോക നയം വ്യക്തമാക്കി. റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം ഉയര്‍ത്തിക്കൊണ്ടാണ് റിസര്‍വ് ബാങ്ക് നയം വ്യക്തമാക്കിയത്. റിപ്പോ നിരക്ക് എട്ടു ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴ് ശതമാനമായും പരിഷ്‌കരിച്ചു. എന്നാല്‍ സിആര്‍ആര്‍ നിരക്ക് മാറ്റമില്ലാതെ നാലു ശതമാനമായി തുടരും.
മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി (എംഎസ്എഫ്) ഒന്‍പത് ശതമാനമായിരിക്കും. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 2013-14 വര്‍ഷത്തില്‍ അഞ്ചു ശതമാനത്തില്‍ താഴെയെത്തുമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 5.5 ആയി ഉയര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും റിസര്‍വ് ബാങ്ക് ചെയര്‍മാന്‍ രഘുറാം രാജന്‍ അറിയിച്ചു.
കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് ജിഡിപിയുടെ 2.5 ശതമാനില്‍ താഴെയെത്തിയേക്കും. വര്‍ഷാന്ത്യ പണപ്പെരുപ്പ നിരക്ക് എട്ടു ശതമാനം കടക്കുമെന്നൂം സൂചനയുണ്ട്. ഉര്‍ജിത് പട്ടേല്‍ കമ്മിറ്റി ശിപാര്‍ശപ്രകാരം എല്ലാ രണ്ടുമാസം കൂടുമ്പോഴും ആര്‍ബിഐ നയം പുനഃപരിശോധിക്കുമെന്നും അടുത്ത യോഗം ഏപ്രില്‍ ഒന്നിന് ചേരുമെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha